2021
2021


ട്വന്റി ട്വന്റിവൺ
എടോ ട്വന്റി ട്വന്റി,
നിന്റെ കളി, നിന്റെ പേരുപോലെ തന്നെ, തീക്ഷ്‌ണമായ കിടമത്സരമായിരുന്നു!
ജീവിതവും മരണവും തമ്മിലെന്ന് മാത്രം!
മത്സരത്തിന്റെ എല്ലാവിധ പിരിമുറുക്കവും സമ്മർദ്ദവും സമ്മാനിച്ച്,
ഒരു യാത്രാമൊഴി പോലും ചൊല്ലാനാവാതെ,
നീ ഞങ്ങളെ കടന്നുപോവുമ്പോൾ...,
അറിയാനാവുന്നില്ല,
ഇതായിരുന്നോ നീ ആഗ്രഹിച്ചത്?
ഇനി നിന്റെ അനിയൻ ട്വന്റി ട്വന്റിവണ്ണിന്റെ ഊഴമാണ്.
ഇരുപത്തി ഒന്ന് തികഞ്ഞെങ്കിലും, അവനു
മാനസികമായി പ്രായപൂർത്തിവന്നിട്ടുണ്ടാവുമോ?
സമ്മതിദാനാവകാശം വിവേകത്തിന്റെ തെളിവല്ലല്ലോ!
എന്റെ ചോദ്യം ഇതാണ്.
നിനക്ക് പറ്റാത്തത് നിന്റെ അനിയന് ചെയ്യാൻ കഴിയുമോ?
കുളിരുന്നൊരു കാറ്റായി,
പ്രത്യാശ നൽകുന്ന കിരണമായ്
ദാഹിക്കും നാവിനു നീർതുള്ളിയായി മാറി,
യാത്ര പറഞ്ഞു അവനു വിട്ടു പോവാൻ കഴിഞ്ഞാൽ,
പോയ ശേഷവും, മനമാകെ നീറുന്ന ഒരോർമ്മയാവാൻ,
അവനു കഴിയുമെങ്കിൽ,
അത് മതി, അത് മതി, അവന്റെ ജന്മം സഫലമാവാൻ!