Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Drama

3  

Binu R

Drama

കവിത:ഒരു സ്വപ്നം.രചന :ബിനു R

കവിത:ഒരു സ്വപ്നം.രചന :ബിനു R

1 min
208



ഹാ സ്വപ്നമേ...!

ഈ ചൂടേറും നട്ടുച്ച

നേരത്തു നീയൊരു

സന്ദേശം കൊടുത്തയച്ചു 

ആ തന്വംഗിതൻ കൈവശം.


ആകാശത്തൂടെ

പയ്യാരം പറഞ്ഞവൾ 

എൻ തോളത്തു

വന്നിരുന്നു ചിലമ്പി 

ഒരു ചെമ്പോത്തിൻ

കന്യയാളവൾ. 


ആ സന്ദേശം വായിച്ചു

നൊമ്പരപ്പെട്ടു ഞാൻ,

ഒരിക്കലും ഓർത്തതേയില്ല 

കാത്തതേയില്ല

ഒട്ടും നിരീച്ചതുമില്ല. 


നിന്നെ നൊമ്പരപ്പെടുത്തി-

യെന്ന വരികൾ വായിച്ചു

മോഹാലസ്യം കൊണ്ടു

നൊമ്പരപ്പൂക്കളായ്

എന്നിൽ വിരിഞ്ഞ നേരം, 

ഞാൻ വെയിലേറ്റ 

താമരത്തണ്ടുപോലെ

കുഴഞ്ഞങ്ങനെ 

ഒട്ടുനേരം ഇരുന്നേപോയ്....!



Rate this content
Log in

Similar malayalam poem from Drama