STORYMIRROR

Binu R

Romance

4  

Binu R

Romance

കവിത :- അരികിൽ.. രചന :-ബിനു.ആർ.

കവിത :- അരികിൽ.. രചന :-ബിനു.ആർ.

1 min
1

കവിത :- അരികിൽ..
 രചന :-ബിനു.ആർ.

സ്വന്തബന്ധങ്ങൾ ചിതകത്തിയാർക്കവെ സ്വതന്ത്രചിന്തയിൽ തരളിതമാനസനായ് ഇരുട്ടിൻനെരിപ്പോടുതിരയവേ, കണ്ടതൊരു ചിത്രശലഭം പോൽ എനിക്കുചുറ്റും പാറുന്നു നീയും നിൻ നറുചിരിയും,നീയില്ലാത്തിടങ്ങൾ തേടാൻ, മനസ്സുമായ് മല്പിടുത്തത്തിൽ ഞാൻ. സ്വപ്‌നങ്ങൾ വെള്ളകൊറ്റികൾ പോൽ പറന്നുനടന്ന പകലിരവുകളിൽ നീയെന്ന മന്ത്രം രക്‌തരേണുക്കളിൽ സുലഭമായ് ഒഴുകിനടക്കവേ, ഉറക്കം കൺപോളകളെ തട്ടി കബളിപ്പിച്ചു നാളെവരാമെന്നോതി കടന്നുകളയവേ, കടന്നുപോയവൾ, ഇന്നിനിയരികിൽ ഉണ്ടാ- യിരുന്നെങ്കിലെന്നു വെറുതെ നിനച്ചുപോയി. -ബിനു. ആർ


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Romance