കവിത :- പദനിസ്വനം. രചന :- ബിനു. ആർ.
കവിത :- പദനിസ്വനം. രചന :- ബിനു. ആർ.
കവിത :- പദനിസ്വനം. രചന :- ബിനു. ആർ. കഴിഞ്ഞകാലനിസ്വനങ്ങൾക്കിടയിൽ കല്പാന്തകാലത്തിൻ പദനിസ്വനങ്ങൾ കേട്ടു ഇരുളും വെളിച്ചവും കിളിത്തട്ടുകളിക്കവേ, രാത്രീഞ്ചരങ്ങൾ പ്രപഞ്ചത്തിൻ തരാട്ടുകേട്ടു. ചിരിക്കാത്തചിരിതൻ വെള്ളിത്തിളക്കത്തിൽ ചരിക്കുംവാനത്തിലങ്ങേ ചെരുവിൽ, ഉരുണ്ടു - വരുന്നു വാൽനക്ഷത്രങ്ങൾ, രാഹുകേതുക്ക - ളെന്നു ഗണിക്കുന്നവർപറയും വിഡ്ഢിത്തങ്ങൾ. ചൈത്രം കടന്നുവരും നിലാരാപ്പകലുകളിൽ ചിത്രംപോൽ നിഴലുകൾ നൃത്തമാടുമ്പോൾ പദനിസ്വനങ്ങളിൽ കേൾക്കുമാറുണ്ട്, കിലുകിലുക്കങ്ങൾ, താളനിബദ്ധത്തിൽ. ആരുംകാണാകനവുകളിൽനിറഞ്ഞുനിന്നു നിന്റെയുമെന്റെയും ഭയത്തിൻതണുത്ത നിസ്വനം,രാത്രികളിൽ ഇപ്പോഴുമെപ്പോഴും അറിയാകാലത്തിൻ, കടന്നുവരാറുണ്ട്. -ബിനു. ആർ
