STORYMIRROR

Binu R

Classics

4  

Binu R

Classics

കവിത :- വർണ്ണജാലം. രചന :- ബിനു. ആർ

കവിത :- വർണ്ണജാലം. രചന :- ബിനു. ആർ

1 min
1

കവിത :- വർണ്ണജാലം.
രചന :- ബിനു. ആർ

കാലം സൊറപറഞ്ഞിരിക്കുന്നൊരി- ക്കാലത്തിൽതിരിഞ്ഞുനോക്കുമ്പോൾ കാണുന്നതെല്ലാംപന്തിരുകുലത്തിലെ വരരുചിയുടെമാനസികവ്യഥകളായിരുന്നു.

ഒന്നുതൊട്ടു പന്ത്രണ്ടുപേരും ജാതി പറയാതെ ജീവിച്ചകാലത്തിൽ, വർണ്ണങ്ങളെല്ലാംഭൂമിയിലെ കാനനങ്ങ- ളൊപ്പിയെടുത്തുതിലകം ചാർത്തി.

വർണ്ണജാലങ്ങളാൽതരളിതമായ് നിറഞ്ഞ സ്വപ്നവർണ്ണക്കൂടൊരുക്കി പക്ഷിജാലങ്ങളെല്ലാം പക്ഷാന്തരം മറന്നൊതുങ്ങിയിരുന്നു.

 പകലുകളിൽ ഇരുളും വെളിച്ചവും നിഴലനക്കങ്ങളിൽകറുപ്പും വെളുപ്പുമായ്, അവയിൽ നൃത്തമാടുംവർണ്ണജാലങ്ങളെല്ലാം പന്തീരടിപൂജയ്ക്കുനൃത്തമനവധിയൊരുക്കി.

ഇന്നീക്കാണുംവർണ്ണങ്ങളെല്ലാം തീണ്ടാപ്പാടകലെ നിറുത്തിയ നക്ഷത്രകിന്നരെന്നുവാഴ്ത്തിപ്പാടി - യൊരുതലമുറതൻഅടുക്കളപ്പുറ- ഇല്ലനക്കരികളായിരുന്നു,
ജാതിവർണ്ണവെറിതൻ ഉറഞ്ഞുതുള്ളും കോമരങ്ങളായിരുന്നു.
-ബിനു.ആർ


ഈ കണ്ടെൻറ്റിനെ റേറ്റ് ചെയ്യുക
ലോഗിൻ

Similar malayalam poem from Classics