STORYMIRROR

Jyothi Kamalam

Classics

4  

Jyothi Kamalam

Classics

"ഭാഗ്യദേവത"

"ഭാഗ്യദേവത"

1 min
441


ആഹ്ളാദിച്ചവൻ ...ആർത്തുല്ലസിച്ചവൻ ...പൊട്ടിചിരിച്ചവൻ കിട്ടീ പണം

അന്ധാളിപ്പൂ മിത്രരെന്നുള്ളോരും ... വിറങ്ങലിപ്പൂ ശത്രുപക്ഷക്കാരും ...

എങ്കിലും എന്തൊരു മഹാഭാഗ്യലക്ഷ്മി കടാക്ഷം ഒരുനേരം പുലർന്നപ്പോൾ...

ഞങ്ങളും പലകുറി ഭാഗ്യരസീതു മുന്നിൽ പരീക്ഷണം കീശയോ കാലിയായി

എന്തൊരു മന്ത്രികം ചെറുതല്ല സമ്മാനം ഇനിയെല്ലാം സ്വപ്നതുല്യം സഫലം


ഭാഗ്യദേവത ചൊരിഞ്ഞൊരു കനിവിലായ് നെടുകെ ഉയർത്തി മണിമാളിക

മുന്നിലായി വാഹന വ്യൂഹവും ഒന്നൊന്നായി നിറമാർന്ന നിരയായി വരിയിലായി

സ്വർണ്ണവും പണ്ടവും എടുപ്പിനായ് വാരിക്കൂട്ടി കെട്ടിപ്പൊക്കെ ചുറ്റുമതിലും ഉയരെ ...


അന്തപ്പുരവാസം ദൂരെ അമാന്തിച്ചു തെല്ലകലം കൂട്ടി സതീർഥ്യന്മാരും

ഏകനായ് അഹന്തനായി പ്രബല സാമ്രാജ്യo വാഴുന്നൊരുദിനം വെള്ളിടിയും ..

വെളിപാടു നിരസിച്ചു ... അശരീരി പലകുറി …സമനില വഴിമാറ്റി കുമിഞ്ഞ പണം

പിന്നെ ചിരിച്ചവർ ആർത്തു ചിരിച്ചവർ എല്ലാം കവർന്നൂ കുമിഞ്ഞ പണം…



Rate this content
Log in

Similar malayalam poem from Classics