അമ്മ
അമ്മ

1 min

460
എത്ര മധുരമുള്ള പദം,
ഹൃദയത്തിന്റെ ഭാഷ,
എന്റെ ചിരി ,
എന്റെ ഹൃദയം,
എന്റെ ആത്മപ്രകാശം,
എല്ലാം ഉൾകൊണ്ടെന്നെ
പേറി നടന്നൊരാ
നിമിഷങ്ങളിൽ
ആ മനസ്സ് ആയിരം
താരാട്ടു പാടിയിരിക്കാം ..
ഓരോ നിമിഷാർദ്രവും
ഞാൻ മാത്രം
എന്റെ ഭാരം
ആ കാലുകളെ
വേദനിപ്പിച്ചിരിക്കാം,
എന്റെ ഇഷ്ടാനിഷ്ടങ്ങൾ
വിഷമിപ്പിച്ചിരിക്കാം,
എങ്കിലും എന്റെ ഏക ആശ്രയം
ആ ചിരി.. ആ മൊഴി .. ആ മിഴി …