STORYMIRROR

Neethu Thankam Thomas

Classics Others

4  

Neethu Thankam Thomas

Classics Others

ഋതു

ഋതു

1 min
344

ഒരു ആണ്ടിന്റെ പഴയ ഓർമ്മകളും,

പുതിയ വർഷത്തിന്റെ പ്രതീക്ഷകളും

സ്വപ്നങ്ങളും ഹൃദയത്തിൽ പേറിയവൾ ഹേമന്തം .


ആനന്ദഹേതുവാം മഞ്ഞുതുള്ളികളിൽ 

രഹസ്യമായി ഒളിഞ്ഞിരിക്കും കഥകളായിരം,

മഞ്ഞുത്തുള്ളികൾ പുഷ്‌പദലത്തെ പ്രണയിച്ചെഴുതിയതായിരം കാവ്യം.


ആകാശതട്ടിൽ നിന്നും പൊഴിയുന്ന 

തുഷാരം നക്ഷത്രങ്ങളെ പോലെ തിളങ്ങി,

അവ ഹിമാവാനെ ചുറ്റിപൊതിഞ്ഞു.

ഋതുക്കളിൽ നിപുണത ശീതകാലത്തിന് 

തന്നെ എന്ന് അത് ഓർമിപ്പിച്ചുകൊണ്ടിരുന്നു.


ശിശിരകാലം വസന്തകാലനത്തിന് വഴിമാറുമ്പോൾ

കുടുവിട്ടു പറന്നകന്ന ചെറുപക്ഷികൾ കുടണയും;

ഹിമാവാൻ കണ്ണുതുറക്കും, പുഷ്പങ്ങൾ നിറങ്ങളിൽ  

ചാലിക്കപെടും, പുതിയ സ്വപ്നങ്ങൾ വർണ്ണചിറകുകൾ വിടർത്തി പാറിപറക്കും .


വർണാഭമായ ഭൂമിയെ വർണ്ണരാജി പുൽകും 

സൗന്ദര്യ റാണിയാം മലരിലെ മധു നുകരാൻ

തേനീച്ചകളും ചിത്രശലഭങ്ങളും എത്തും 

അന്ന് മലരിന് സ്വയംവരം, ആർപ്പുകളോടെ.


കാലങ്ങൾ മാറിമറിയും, സ്വീകരിക്കാൻ 

താലപ്പൊലിയും മന്ദഹാസവുമായി 

പ്രകൃതി ഒരു നവവധുവായി കാത്തിരിപ്പു..


Rate this content
Log in

Similar malayalam poem from Classics