ഞാനെന്ന നിധി
ഞാനെന്ന നിധി
എന്നിലെ എന്നെ ഞാൻ തിരഞ്ഞു
കൊണ്ടേ ഇരുന്നൊരു കാലം തീർന്നു പോയി ..
എന്നിലെ ആത്മാവിന് പുതു ജീവനും
ജീവ വെളിച്ചവും ഇന്ന് കൈവന്ന നേരം ...
സ്നേഹം നിറഞ്ഞ നന്ദി ഉള്ളിൽ ഒതുക്കി
പിടിച്ചു ഞാൻ പുഞ്ചിരി എടുത്തണിഞ്ഞു ...
ഉള്ളമോ കഥകൾ തീർത്തു കൊണ്ടേ ഇരുന്നു
നെയ്തെടുത്ത ചിത്രങ്ങളും പുഞ്ചിരിച്ചു...
തൂലികയും അക്ഷരങ്ങളാൽ ഭാരപെട്ടു
കുത്തി കുറിച്ചിട്ടും വിങ്ങൽ തെല്ലും മാറിയില്ല ...
കഴിഞ്ഞ യാത്ര തൻ പേടകം ഒരു കല്ലിൽ
തട്ടി ആടി ഉലയുന്നത് ഞാൻ കാണുന്നു ..
തിരികെ ആ പേടകം എന്നെ വരവേൽക്കാൻ
പനിനീരും പട്ടു പുടവയുമായി ഒരുങ്ങി നിന്നു ..
തിരികെ ഒരു യാത്രിക ആകുവാൻ ഞാനും
സർവാംഭരണ വിഭൂഷക ആയി മാറി ..
സ്വർണമോ മരതകമോ ഇന്നന്നെ ഭ്രമിപ്പിക്കാതെ പിന്നിലേക്ക് മാറി നിന്നു ..
പുതിയ വെളിച്ചം അതിലേറെ ശക്തമായി
എന്നിൽ നിന്നും ഉദിച്ചുയർന്നു ..
ആയിരം ആദിത്യനും തിങ്കളും ചേർന്നു
പൊരുതിയാലും പ്രഭ മങ്ങാത്തൊരു തേജസ്..
ആ തേജസിനെ കുട്ടു പിടിച്ചു ഞാൻ
ഒരു നവ ജീവനായിന്നു ഉദിച്ചുയർന്നു ..
പുതിയ ലോകത്തിൽ ഞാനുമൊരു നക്ഷത്രം,
മഞ്ഞുപോലൊരു അശ്വം തന്നിലൊരു പോക്ക്..
വിശ്വം നേടുവാൻ അശ്വം തന്നിൽ റാണിയായി
പട്ടം തന്നവനോടൊപ്പം ഒരു ജീവ യാത്ര ...
-എന്നു അധിപനുടെ പുത്രി
