STORYMIRROR

Arjun K P

Romance Fantasy

4  

Arjun K P

Romance Fantasy

യാത്ര ചോദിക്കുന്ന സമയം

യാത്ര ചോദിക്കുന്ന സമയം

1 min
389


യാത്ര ചോദിക്കുന്ന യാമങ്ങളിൽ

ഒരു രാത്രി കൂടി ഞാൻ കൂട്ടിരിക്കാം

ഒരു പകൽ കൂടി ഞാനോർത്തിരിക്കാം


വിട പറയുന്നതിൻ മുൻപു തന്നെ

എത്ര മനോഹരമോർമകളിൽ

നിൻ തൂമന്ദഹാസം വിടർന്നിരുന്നു


അഷ്ടൈശ്വര്യങ്ങൾ പകർന്നു നൽകും

ദേവിയായ് മനസ്സിൽ നീ കുടിയിരിക്കെ

ഒരു മൗനഭാവം തിരഞ്ഞെടുപ്പിൽ


നിന്നിൽ കരിനിഴലായി പടർന്നിരുന്നോ

അക്ഷരത്തെറ്റുകളില്ലാതെ നാം

എഴുതുവാൻ ശീലിച്ച നാൾ മുതൽക്കെ 


നീയെന്നുമെൻ മനസ്സിലുണ്ടായിരുന്നു

നീയെന്നുമെൻ കൂട്ടിനുണ്ടായിരുന്നു

നീയറിയുവാൻ വൈകിയതായിരുന്നോ


ഞാൻ പറയുവാൻ മടിയോടെ നിന്നതാണോ

ചികയുവാൻ സമയമില്ലെങ്കിലും നാം

വഴി പിരിഞ്ഞീടുവാൻ സമയമാകെ 


ഓർമ്മകളഗ്നിയായ് പടർന്നിറങ്ങും

ഈ യാമത്തിൽ യാത്ര ചോദിക്കട്ടെ ഞാൻ



Rate this content
Log in

Similar malayalam poem from Romance