STORYMIRROR

Gishamol Mathew

Romance

4  

Gishamol Mathew

Romance

നിശബ്ദമീ...പ്രണയം

നിശബ്ദമീ...പ്രണയം

1 min
548

ഈറനണിഞ്ഞ കൺപീലികളിൽ

വസന്തത്തിൻ പൂത്തിരികൾ തെളിയിച്ഛ്

കനവുകൾ നിനവുകളാക്കി

പ്രണയമവളിൽ മഴയായി പെയ്തിറങ്ങി


തഴുകിയെത്തിയ ഇളം തെന്നൽ

തരുലതകളോടെന്തോ കളിവാക്കു ചൊല്ലി

പാതിയടഞ്ഞ മിഴികൾ നീട്ടിയവ

നാണത്താൽ സൂര്യകിരണങ്ങളെ പുൽകി


കൊഴിഞ്ഞു വീണ ചെമ്പകപൂവിനെ നോക്കി

തേങ്ങലുള്ളിലൊതുക്കി അയാൾ നിന്നു

ആത്മാവിലെ പ്രണയം വെൺപിറാക്കളായി

വിഹായസിലേക്കുയർന്നു


കൊരുത്തു പിടിച്ച കൈകളിൽ

അരുതായ്കയുടെ വിറയലുകൾ നിറഞ്ഞപ്പോൾ

വരും ജന്മങ്ങളിലെ ഓർമകൾക്കായി, വിരലുകൾ

ഊർത്തിയവൾ അകലേക്ക് നോക്കി നിന്നു


ഇലഞ്ഞി പൂവും തൊടികളും

മാദകഗുണമുള്ള പാരിജാതവും, സ്വന്തമാക്കി

നീങ്ങിയ മാരുതനും സൂര്യകിരണങ്ങളും

നിന്നിലെൻ പ്രണയ സഖീ, നീയറിഞ്ഞുവോ


ആലിലകളിൽ പൊഴിഞ്ഞു വീഴുന്ന

മഞ്ഞു തുള്ളികളിൽ പ്രതിധ്വനിക്കുന്ന

സ്നേഹത്തിനെന്തു പര്യായം! സ്നേഹിക്കുന്ന

ഹൃദയങ്ങൾക്കെന്തൊരു ചാരിതാർഥ്യം!


Rate this content
Log in

Similar malayalam poem from Romance