കലാലയം
കലാലയം


പടിയിറങ്ങുന്ന കലാലയത്തിൻ
പടിവാതിലിൽ നാം വന്നു നിന്നു
മൗനം കൊണ്ടെഴുതിയ കവിതകളെ
നാം മാടിവിളിച്ചിന്നു മധുരമേകി
പാതിവഴിക്കു പിടിവിട്ടുപോയ
ചോദ്യചിഹ്നങ്ങളെ പൂർണ്ണമാക്കി
മാറോടു ചേർത്തു പരിഭവങ്ങൾ
പിണക്കങ്ങളെല്ലാം തിരക്കൊഴിഞ്ഞു
എത്ര മേൽ പ്രതിസന്ധിയാകുമ്പോളും
നേർവഴി തേടുവാൻ വഴി തിരഞ്ഞു
പോരാട്ടവീഥിയിൽ ഊർജമായി
അതിജീവനത്തെ തിരിച്ചറിഞ്ഞു
കനവുകളിലെല്ലാം കളി പറഞ്ഞ്
കണ്ണുനീർ ചാലിച്ചു ചേർത്തു വച്ചു
ഓർമ്മകൾ പൂത്തു ചോർന്നൊലിച്ച്
തീരത്തെ പുണരുവാൻ തിരയടുത്തു
ഇറ്റു വീഴുന്നൊരു കണ്ണുനീരിൽ
മൊഴിയുവാൻ വാക്കു മറന്നു നിന്നു
സ്വപ്‌നങ്ങൾ യാഥാർത്ഥ്യമാക്കി മാറ്റി
വീണ്ടുമൊരു സ്വപ്നമായ് പടിയിറങ്ങി
പടിയിറങ്ങുന്ന കലാലയത്തിൽ
നിന്നസ്സാന്നിദ്ധ്യം തളിർത്തു നിന്നു
അപരിചിതരായ് നാം പിരിഞ്ഞുപോകെ
നമ്മെ പലയിടത്തായി മറന്നു വച്ചു
തോരാത്ത മഴയിലീ തെരുവിലെങ്ങും
കണ്ണുനീരലസമായ് പോയ്മറഞ്ഞു
വെയിലും മഴയും കൊഴിഞ്ഞു പോകെ
വീണ്ടുമൊരു വസന്തം നമ്മെ കാത്തിരുന്നു