STORYMIRROR

Arjun K P

Romance Action Classics

4  

Arjun K P

Romance Action Classics

മിഴികളിൽ നാം

മിഴികളിൽ നാം

1 min
332

വിട പറഞ്ഞകലവേ മെല്ലെത്തിരിഞ്ഞെന്നും

മിഴിയൊന്നു പായിച്ചു നോക്കിയവർ നാം…


ഒരു വാക്കും മിണ്ടുവാനില്ലെങ്കിലും വെറുതെ-

യൊരു നോക്കു കാണാൻ നിനച്ചവർ നാം…


കിളിവാതിൽ ചാരെയായ് കുറിമാനമേകവേ

മിഴികളാൽ തമ്മിൽ പുണർന്നവർ നാം…


കടലാസുതുണ്ടിലെ കവിത തൻ നെഞ്ചിലെ

പ്രണയമാദ്യം വിരൽ തലോടിയവർ നാം…


ഒരു രാത്രി തമ്മിൽ കടമായി നൽകുവാൻ

ഇരുഹൃദയം തമ്മിൽ പകുത്തവർ നാം…


കാർമുകിൽ കനവിന്റെ കണ്ണുനീർ തൂകവേ

ഒരു കുടക്കീഴിൽ നനഞ്ഞവർ നാം…


മഴ പെയ്തു തോരുമീ മിഴിവാതിലോരത്തു

പ്രണയത്തിൻ ജ്വാലകൾ തൊട്ടവർ നാം…


മനതാരിലെന്നും മലർക്കാലമാകുവാൻ

മധു നുകരുവാനായ് കൊതിച്ചവർ നാം…


ചിറകുവീശിപ്പറന്നുയരെയേറെ ദൂര-

മണയാൻ കിനാവുകൾ കണ്ടവർ നാം…


കൊടുമുടികളേറെക്കടന്നെത്തുവാൻ തമ്മിൽ 

തുണയാകുവാൻ തപം ചെയ്തവർ നാം…


ആളിപ്പടരുമീ പ്രണയാഗ്നി തൻ ചിതയിൽ

വെന്തെരിയുവാനൊരു മനസ്സായവർ നാം…


ശിശിരത്തിനിതളിലെ ശിഖരത്തിൽ

നിന്നുമേ ഞെട്ടറ്റു വീഴുന്നു ഇലകളായ് നാം…


നിർജീവമാകുമീ മിഴികൾക്കുമിടയിലായ്

ഹൃദയത്തെ പിരിയുന്ന നോവുമായ് നാം…


വിരഹമഴയിൽ നാം നനയുമ്പൊഴും നനവു

പടരുന്ന മിഴിയിലെ കനവുകളിൽ നാം…



Rate this content
Log in

Similar malayalam poem from Romance