STORYMIRROR

Arjun K P

Romance Fantasy

4  

Arjun K P

Romance Fantasy

സമാന്തരരേഖകൾ

സമാന്തരരേഖകൾ

1 min
365


ഒരു ദൂരയാത്രയിൽ 

ഒരു തീവണ്ടിയിൽ 

വീണ്ടും മുഖാമുഖം

കണ്ണുകളിടഞ്ഞു.


ഒന്നു മിണ്ടീടുവാൻ 

വാക്കുകൾ വെമ്പി 

പുറത്തേക്കു ചാടാൻ 

വഴി തേടിയലഞ്ഞു.


പൂർവജന്മത്തിലെ

കമിതാക്കളെപ്പോൽ  

കണ്ണുകൾ തമ്മിൽ

എന്തോ മൊഴിഞ്ഞു.


നിൻ പുഞ്ചിരികളെൻ 

നെഞ്ചിൽ തറച്ച് 

മനസ്സിനുള്ളിൽ

ഒരു സാഗരമിരമ്പി.


നിൻ സ്വരമെന്റെ  

കാതിന്നു കുളിരായ്

സംഗീതമായി

തേൻതുള്ളി പെയ്തു.


തിരിച്ചിറങ്ങുമ്പോൾ 

യാത്ര ചോദിക്കാതെ

ഒരു നോട്ടം കൊണ്ടു

നീ വിട പറഞ്ഞു.


നിൻ മിഴികളേതോ

മൃദുലവികാരം 

എൻ മിഴികളോടു 

മെല്ലെപ്പറഞ്ഞു.


ഇരു വഴിത്താരയിൽ

നടന്നകലുമ്പോഴും 

ഒരു വാക്കു മിണ്ടാതെ

നീ പോയ്‌മറഞ്ഞു.


നീയെന്നെ മറന്നു

ഞാനും മറന്നു

നമ്മളിരു പേരായ്

മാറാൻ പഠിച്ചു.


നീയെന്ന സ്വപ്നം  

പാളങ്ങൾ പോലെ 

തൊടാവുന്ന ദൂരേ

ഉണ്ടായിരുന്നു.


കൂട്ടുചെരാതെ

വീണ്ടും കൂട്ടിമുട്ടാതെ 

സമാന്തരരേഖകൾ 

പിന്നെയും നമ്മൾ...



Rate this content
Log in

Similar malayalam poem from Romance