എന്റെ പ്രണയ കാവ്യം
എന്റെ പ്രണയ കാവ്യം
ഒരു വര്‍ഷകാലമെന്റെ മാനസത്തിൽ
സൗഭാഗ്യ നക്ഷത്രമായി ഉദിച്ചുവന്നു.
വിദ്യാലയത്തിലെ സൗഹൃദങ്ങൾ
അത്രമേൽ ഹൃദ്യമായിരുന്നു .
സഹപാഠികൾ, സൗഹൃദ വലയം
എന്നും മനസ്സിൽ ആനന്ദമായിരുന്നു.
അതിലെന്റെ ജീവിത പാതിയുണ്ടെന്നു
അറിയാതെ പോയി ആന്നേരം ഞാൻ.
കാലങ്ങൾ മേഘരഥങ്ങളിലേറി അകന്നുപോയി
സഹപാഠികളോ വേറിട്ട ദിശകളിൽ
പക്ഷിച്ചിറകുകളിൽ യാത്രയായി.
കലാലയ ജീവിതമേ നീയും അതി സുന്ദരി
പുതിയ ചങ്ങാതിമാർ പുതിയ സൗഹൃദം.
ഒളിഞ്ഞും തെളിഞ്ഞുമൊരു പഴയ
ചങ്ങാതി എന്നും സാമീപ്യം അറിയിച്ചിരുന്നു.
എല്ലാം നല്ല ഓർമകളായി എന്റെയുള്ളിൽ
അലതല്ലുന്നു, കൺതുറന്ന നേരം
നിറപുഞ്ചിരി അണിഞ്ഞു എന്റെ
മുൻപിലതാ എന്റെ പ്രാണപ്രിയൻ,
കലപിലകളുമായി എന്റെ മണികുട്ടികൾ .
മഞ്ഞും മറഞ്ഞും എന്നുമെന്റെ
ഉറ്റചങ്ങാതി ആയിരുന്നവൻ, ഇന്നെന്റെ
ജീവന്റെ പാതി, എന്റെ നായകനായി
എന്നോടൊപ്പം ചേർന്നിരിപ്പു.
പ്രണയിക്കുവാനും, കലഹിക്കുവാനും
കൊഞ്ചുവാനും, ചേർത്തുപിടിക്കുവാനും
എന്റെ സഹധര്‍മ്മചാരി.