Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

AK Nasim

Romance

4.5  

AK Nasim

Romance

മഴ കൊള്ളുന്ന തീവണ്ടി

മഴ കൊള്ളുന്ന തീവണ്ടി

1 min
587


ഒരു പ്രണയം എത്ര വേഗമാണ്

മറന്നു പോകുന്നത് ?

മഴ കൊള്ളുന്ന തീവണ്ടിയെ നോക്കി


 കൊരുത്തുപിടിച്ച കൈവിരലുകളാൽ 

വഴിമരങ്ങള്‍ക്കിടയിലേക്കൂര്‍ന്നുവീണ

നിഴലുകൾക്കിടയിലൂടെ


ഇലമണം ശ്വസിക്കുന്ന

മഴത്തുള്ളികളോടൊപ്പം നനഞ്ഞു

തരളിതയായൊരു ഇലച്ചാര്‍ത്തു പോൽ


എന്നിലേക്ക് നനഞ്ഞൊട്ടിയിട്ടുണ്ട് നീ.

ശോകത്തിനു വിഹരിക്കാനിടം കൊടുക്കരുതെന്നു

മുഴുനീളെ പറഞ്ഞിരുന്നു നമ്മൾ.


നീളുന്ന പുഴയിലെ മുങ്ങിത്താണൊ-

രന്തർവാഹിനി പോലെ….

എല്ലാ പ്രഹേളികകളും കണ്ണീരിന്റെ


കറുത്ത ഭാണ്ഡങ്ങൾക്കൊണ്ടു മൂടി ,

വാക്കുകൾ ചിലനേരമെങ്കിലും

പാമ്പുകൾ പോലെ പുളയാറുണ്ട്…..


Rate this content
Log in

Similar malayalam poem from Romance