Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Romance

4  

Binu R

Romance

കവിത:വസന്തം.രചന:ബിനു. R

കവിത:വസന്തം.രചന:ബിനു. R

1 min
270



രാവേറെയായിട്ടും രക്കോഴി കൂകിയിട്ടും 

നീ മാത്രമെന്തേയിനിയും വന്നീലാ

ഏകാന്തത വഴിയും പുഴതൻ ചാരേ

ചിന്തകളെന്നെയലോസരമാക്കുന്നുവല്ലോ!


പകലിൻ നെറുകയിൽ പ്രഭാകിരണൻ 

വന്നുനിന്നു കാതോരം പറഞ്ഞുപോയ് 

നീ വന്നെത്തീടും രാഗലോലുപയായ്... !


കാട്ടുമാവിൻ കൊമ്പത്ത് കൂടുകൂട്ടാനായ് 

ചാരേ വന്നണഞ്ഞീടും ചാരുസുന്ദരമാം 

കുണ്ടിക്കുണുക്കി വണ്ണാത്തികുരുവി

ചൊല്ലി, നീ എത്തുമെന്ന്... !


വസന്തം ഇനിയും വന്നുചേരാറായില്ലെന്ന്

മാനത്തെ ചന്ദ്രൻ വെളുക്കനെ

ചിരിച്ചുംകൊണ്ടു മൊഴിയുന്നതുപോൽ

മാനത്തു നിൽക്കവേ,എൻ ചിന്തകളെല്ലാം

കാടുകയറിപ്പോയ് ഇങ്ങിനി വരാത്തവണ്ണം!



Rate this content
Log in

Similar malayalam poem from Romance