ഉള്ളിലൊതുക്കിയൊരു പ്രണയം
ഉള്ളിലൊതുക്കിയൊരു പ്രണയം
കണ്ടന്നാൾ മുതലുള്ളിലൊതുക്കിയൊരു പ്രണയ മിന്നും എന്റെ നെഞ്ചിൽ തുടിക്കുന്നു.
നിന്നോടെന്തു പറയുമെന്നതറിയാതെ ഒതുക്കിയ പ്രണയ മഴമുത്തുകളിന്നും എൻ കണ്ണിൽ ജ്വലിച്ചീടുന്നു
നിന്നെ കാണുമ്പോൾ എൻ ഹൃദയ താളുകളിലെ പ്രണയം ഓരോ നിമിഷം കൂടുന്നു.
നിൻ കണ്ണു ചിമ്മലെൻ പ്രണയ പൂക്കൾ പൊഴിക്കുന്നു.
നിൻ പുഞ്ചിരി പൊഴിക്കും ചുണ്ടുകൾ
എന്നെ നിന്നിലേക്ക് കൂടുതൽ അടുപ്പിക്കുന്നു.
അഗാതമായ പ്രണയമാണെനിക്കു നിന്നോട് പ്രിയേ.....
നീ........
നീ................
മാത്രമാണെൻ പ്രണയിനീ...
നീ എൻ പ്രണയമൊന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ.............
എന്നോടൊന്നു പറഞ്ഞിരുന്നെങ്കിൽ.......

