പ്രണയാർദ്രം
പ്രണയാർദ്രം
എനിക്കു തിരികെ തരാൻ ഇനിയൊരു പ്രണയം നിന്നിലിലെന്നറിയാം.
നീ എന്നെ മൗനമായ് നിർത്തിയതല്ലാതെ ഒന്നും പറഞ്ഞീലാ.............
നിനക്കായ് കാത്തുസൂക്ഷിച്ചൊരു കൊച്ചു ഹൃദയമുണ്ടെനിക്.
ആ ഹൃദയതാളുകൾ മറച്ചുനോക്കിയാൽ അതിലെലാം നിൻ മുഖം മാത്രം..............
എന്നിട്ടും........
നീ എന്നെ മൗനമായ് നിർത്തിയതല്ലാതെ ഒന്നും പറഞ്ഞീലാ..........
നിന്നിലലിഞ്ഞുചേരാൻ കൊതിച്ചീടുന്നു ഞാൻ കൊച്ചുഹൃദയം.
പോരുന്നോ എൻകൂടെ
നമുക്കൊരുമിച്ചൊരു മഴനനഞ്ഞീടാം.
പോകും വഴിയിൽ പ്രണയപൂക്കാലംതീർക്കാം.
പ്രണയസ്വപ്നങ്ങളുടെ ചുഴികളിലേക്കു നമുക്കൊരുമിച്ചു നടന്നുനീങ്ങാം.
അവിടെയും എവിടെയും എപ്പോഴും
എല്ലായിടത്തും നീ മാത്രം.
എന്നിട്ടും.........
നീ എന്നെ മൗനമായ് നിർത്തിയതല്ലാതെ ഒന്നും പറഞ്ഞീലാ.........

