വിട ചൊല്ലും നിമിഷം
വിട ചൊല്ലും നിമിഷം
വിട ചൊല്ലുകയാണോ നീ
എൻ ഹൃദയത്തിൽ നിന്നും
മറക്കാനാവാത്ത ഓർമകളാൽ
തളരുകയാണെൻ മനസ്.
"വിട " എന്ന രണ്ടക്ഷരം കൊണ്ട്
എൻ പ്രണയത്തെ നീ തള്ളിക്കളഞ്ഞുവോ?
ഓർമ്മകൾ എന്നിലൂണർത്തുമ്പോൾ
നീ പറഞ്ഞ വിട എന്നെ മരണത്തിലേക്ക് അടുപ്പിക്കുന്നു.
എന്താണെന്നറിയിലാ നിൻ സ്വരം
എപ്പോഴും കൂടെ..........
നീ ചൊല്ലിയ വിട എൻ ഹൃദയത്തിലാഴ്ന്നൊരു മുറിവേല്പിക്കാനൊരുങ്ങിയ
നിമിഷം മുതൽ എൻ ജീവൻ
നിലച്ചതു പോലെ.
"നീ എന്നിലേക്കു തിരിച്ചു
വരുമെന്ന പ്രതീക്ഷയാൽ ഞാൻ
എന്റെ ജീവൻ കാത്തുസൂക്ഷിക്കുന്നു."
