താരകപക്ഷി
താരകപക്ഷി


മാരിവില്ലിനാൽ കൊട്ടാരം തീർത്തപ്പോൾതേജസ്വിയായി നിന്നു കർമ്മസാക്ഷി
നിലാവെളിച്ചമേകിട്ടാൻ
വെമ്പൽ കൊള്ളാം തിങ്കളെപോൽ
മിന്നിതിളങ്ങും താരകമാകാൻ
എന്നുള്ളിൽ മോഹമുണർന്നു
ഏകാന്തപഫികൻ്റെ കഥനഭാരംപോൽ
ഒറ്റകൊമ്പിലിരുന്നു ആ പക്ഷി തേങ്ങി
എൻ്റെ കുടപിറപ്പുകൾക്കായി സമർപ്പിതമി
ജീവിതം തപസ്വിനിയായി...
വിശപ്പിൻ്റെ കാഠിന്യം വാതിൽക്കലെത്തി
താപകിരണങ്ങളേറ്റ തളർന്നിടാംപോൽ
സോദരൻ തളർന്നു വീണപ്പോൾ
രക്ഷിച്ചിടാമൊന്നുറച്ചാ ഞാൻ പോയി
ഒരു പിടി അന്നത്തിനായ്...
തേടി തേടി ഞാനലഞ്ഞുവെറുമൊരു ഭിക്ഷകനെപോൽ
ഒടുവിലായ് കിട്ടിയ രണ്ടുമണി ധാന്യം
കൊണ്ടോൽപിക്കവെ സന്തോഷo കൊണ്ടെൻ
മനം നിറഞ്ഞുവെന്നാൽ
വയറുനിറഞ്ഞപോൽ നിവർന്നു നിന്നാദ്യം
ചവിട്ടിയത് എൻ മേലെ ''കടക്കുപുറത്ത്''
അശ്രീകരമെന്നു കോശിച്ച്
കൊണ്ടെൻ നേരെ ആഗമിച്ചപ്പോൾ
ഇത് സത്യമോ അതോ മിഥ്യയോഎന്നറിയാതെ
നിന്ദിതനായി നിന്ന നേരം അവർ ചൊല്ലി
മഹാമാരി പകർന്നൊരി കാലത്ത്
ആർക്കും പകർത്തിടാതെ ''കടക്കുപുറത്ത്''
കൊട്ടിയടച്ച വാതിലിൻ മുന്നിൽ
സ്തബ്ധനായി ഞാൻ നിന്നു
ധാരധാരയായി ഒഴുകിയ മിഴിനിർകണത്താൽ
ഭൂമി വരെ ശുദ്ധിയാർജിച്ചു
ബന്ധനങ്ങളുടെ ചങ്ങലയവിടെ അഴിഞ്ഞു
പുതിയൊരു ദേവവ്യതനാവാൽ
മുറിഞ്ഞുപോം തന്ത്രികയുടെ നാദമിനിമിട്ടാൻ
സ്വരമിടറാതെ പാടാനാവുമോ ''ഹരിനാമകീർത്തനം''