മരണം
മരണം
മരണം, നമ്മുടെ മണിയറ പണിയുവാൻ വൈകുവതെന്തേ?
ആഗതമായില്ലേ, നിൻ മോഹങ്ങൾ പൂത്തൊരു വസന്ത കാലം.
നീറി നീറി പുകയുമെൻ മനസ്സിനാശ്വാസമായ്,
ഓടിയോടി വരികെൻറെ മരണമണവാളാ…..
കാത്തിരുന്നീടുന്നു ഞാൻ ദിനങ്ങളേറെയായ്,
നിൻ മണി നാദം കേൾക്കുവാൻ.
പരിവാരങ്ങളകമ്പടിയായ് നിൻ വരവും കാത്ത്,
ഉല്ലാസവതിയായ് ഞാൻ നടന്നിടുന്നു.
വൈകാതിനി വേഗത്തിൽ വരുകെൻ മരണമണവാളാ…..
കനിവേറും കരങ്ങളോടെ സ്വീകരിക്കെന്നെ…..മരണമണവാളാ…..