അമ്മയെന്ന സത്യം
അമ്മയെന്ന സത്യം


ജീവിച്ചിരിക്കുന്ന ദൈവമാണമ്മ...
സ്വയം എരിഞ്ഞടങ്ങുമ്പോളും,
പ്രകാശം പരത്തുന്ന ദീപമാണമ്മ...
ഒരായിരം അമ്പുകൾ കുത്തിയിറങ്ങുന്ന വേദന പേറിയവൾ,
നിൻ കുഞ്ഞു പാദത്തിൻ സൗന്ദര്യം ആസ്വദിച്ചിടുവാൻ...
നിന്നെ കൊഞ്ചിച്ചു ലാളിച്ചു താരാട്ടു പാടി ഊട്ടിയുറക്കുന്ന,
അണയാത്ത പൊൻതിരി നാളമാണമ്മ...
നീ ഒന്നു തേങ്ങുമ്പോൾ പിടയുന്ന മനമതു...
ത്യാഗത്തിൻ പ്രീതിബിംബം അമ്മ...
ക്ഷമയെന്ന വാക്കിനു അർത്ഥവും വ്യാപ്തിയും ചൊല്ലിക്കൊടുക്കുന്ന വിദ്യതൻ ആൽമരം അമ്മ...
ഒരു പിടി ഉരുളത്തൻ മാധുര്യം ഇന്നുമെൻ നാവിൻ ഉമിനീരിൽ അലിയുന്നു...
കലങ്ങുന്ന കാർമേഘ മനസെങ്കിലും,
<p>മാലാഖയെപ്പോൽ ചിരിതൂകി നിൽക്കുന്ന ദിവ്യ ചൈതന്യം...
മടിയിൽ കിടന്നു കണ്ണൊന്നു മൂടുമ്പോൾ,
അറിയുന്നു ഞാനാ ദൈവ സ്പർശം,
എന്നെ തലോടി തഴുകുന്ന പുണ്യ ഹസ്തം...
താരാട്ടു പാട്ടുതൻ വീണ നാദം,
ഇന്നുമെൻ കാതിൽ അലയടിക്കുന്നു...
നന്മതൻ ഉറവിടം തായ് മനം,
തിന്മതൻ സംഹാര സാഗരം...
'അ' എന്ന വാക്കിൽ കുറിക്കും ആദ്യാക്ഷരം,
ഒരു കുഞ്ഞു പൈതലിൽ നിന്നുതിരും ആദ്യസ്വരം,
എല്ലാം വന്നടിഞ്ഞു ചേരും അമ്മതൻ ചരണത്തിൽ...
ആദിയിൽ സൃഷ്ട്ടിച്ച ഏതിനും മീതെ ഈ പുണ്യ ബിംബം,
ഈരേഴു ലോകവും വാഴ്ത്തുന്നു നിന്നെ, ദൈവമേ നിൻ സൃഷ്ട്ടി എത്ര മഹത്വനീയം...