അനിയത്തി
അനിയത്തി


അറിഞ്ഞിരുന്നില്ല ഞാൻ അവളെന്റെ ഹൃദയത്തിൽ ഇത്ര ആഴത്തിൽ അലിഞ്ഞിരുന്നെന്ന്...
അറിഞ്ഞിരുന്നില്ല അവളെ ഞാൻ ഇത്രമേൽ സ്നേഹിച്ചിരുന്നെന്നു...
തിരിച്ചു പോയിടുവാനാകുമോ ബാല്യകാലത്തിലേക്കു...
കൊടുക്കാം ഞാൻ അവൾക്കു ഒരു കുന്നോളം സ്നേഹം...
ഒരു കുഞ്ഞു പൈതൽ പോൽ കൊഞ്ചിച്ചിടാം നിന്നെ ഞാൻ...
നിനക്കായി ഇന്നെന്നൻ ഹൃദയം തുടിക്കുന്നതറിയുന്നു ഞാൻ...
ഇന്നും ഒരു കുഞ്ഞു പൈതൽ പോൽ എൻ കൈ പിടിച്ചു നയിക്കുന്നവൾ...
ഞാൻ അറിയാതെ എന്നെ സ്നേഹിച്ചവൾ...
അവളുടെ ഹൃദയം വരികളാൽ എൻ കണ്ണീരിലൊഴുകി...
പറയാതെ എൻ മനം അറിയുന്നവൾ...
എൻ പുഞ്ചിരി കാണാൻ കൊതിക്കുന്നവൾ...
മനസ്സിൽ തുളുമ്പുന്ന സ്നേഹം കോപചെപ്പാൽ മൂടിടുന്നതെന്തിനു നീ...
ആ മറനീക്കി എൻ നെഞ്ചിൽ വന്നലിഞ്ഞു ചേരു...
ചിരിതൂകും അധരങ്ങൾ പവിഴങ്ങൾ പോൽ വർഷിച്ചിടട്ടെ എന്നും...
കൈയോടു കൈചേർത്തു മെയ്യോടു മെയ്‌ച്ചേർത്തു, മഴവില്ലിൻ ഏഴഴകിൽ കളിയാടിടും നാം...
എൻറ്റെ ചാരത്തു നിന്നു നീ മാഞ്ഞീടല്ലേ , കടവത്തെ തോണിയെ തനിച്ചാക്കിടല്ലേ...!!!