ആദ്യാമി
ആദ്യാമി
ആദി ആദി പൊന്നാദി...
ആമി ആമി ചക്കരാമി...
കള്ളത്തരം കാട്ടി കള്ളചിരിതൂകും ചക്കരാമി...
നാണം കുണുങ്ങി പുഞ്ചിരി തൂകും പൊന്നാദി...
കരിവള അണിഞ്ഞ് കൊലുസിട്ട് ആട്ടി കമിഴ്ന്നങ്ങു കിടക്കും ചക്കരാമി...
വിരലൊന്നു ചപ്പി അമ്മേന്നു കരഞ്ഞിട്ട് കാലിട്ടടിക്കും പോന്നാദി...
ആദി ആദി പൊന്നാദി...
ആമി ആമി ചക്കരാമി...
കുറുമ്പില് കുളിച്ച് ഉണ്ടകണ്ണ് ഉരുട്ടി കള്ളചിരിതൂകി മനസങ്ങു കവരും ചക്കരാമി...
വിരൽത്തുമ്പ് കോർത്തു തടുപിടു കളിച്ച് പാൽ പുഞ്ചിരി വിതറി മനസ്സ് നിറയ്ക്കും പൊന്നാദി...
ദൈവം തനൊരു കൺമണികൾ ഇരുവരും സ്നേഹത്തിൻ പെൺമണികൾ...
മാറിൽ അമർന്ന് മധുരിമ നുണഞ്ഞ് മനസ്സിൽ മാധുര്യം വിടർത്തുന്നു...
കരിമഷി അഴകിൽ വിരിയുന്ന മിഴികൾ മനസ്സിൽ കുളിർമഴ നിറയ്ക്കുന്നു ...
കളിയും ചിരിയും കൊഞ്ചലുമായവർ
രാവുകൾ പകലുകളാകുന്നു ...
അവർ രാവുകൾ പകലുകളാകുന്നു ...