STORYMIRROR

Fahim Tk

Drama

3  

Fahim Tk

Drama

പുനർജന്മം കൊണ്ട രാവണൻ.

പുനർജന്മം കൊണ്ട രാവണൻ.

1 min
792

അര്ഹതയില്ലാത്ത സീതയെ ആഗ്രഹിച്ചു

അധഃപതിച്ചു പോയവന്ന് ഞാൻ.

എന്നുളത്തിൽ എത്രയോ ആഴത്തിൽ തുളച്ചു കയറിയ സൗന്ദര്യം.

ഇഷ്ടമില്ലയെന്നു പറന്നിട്ടും അവൾ അറിയാതെ അവളുടെ പിറകെയുണ്ടായിരുന്നു എന്റെ 20 മിഴികൾ.

ഈ ജന്മത്തിൽ അവൾക്കായി ഒരു രാമൻ ജനികരുതേ എന്ന് പ്രാർത്ഥിച്ചു.

ആ പ്രാർത്ഥന മാത്രമായിരുന്നു എന്റെ പ്രത്യാശ.

ബലം കൊണ്ടു കീഴടകാതെ ഹൃദയം കൊണ്ട് അവളെ കീഴടകണമെന്നു ഞാൻ കരുതി.

പക്ഷെ വീണ്ടും എന്റെ സീത രാമനെ കണ്ടെത്തി.

പ്രത്യാശയിൽ നിന്നു നിരാശയിലേക്കു ഞാൻ വഴുതി വീണു.

അവൾക്കു വേണ്ടിയുള്ള പ്രാർത്ഥനകൾ നിലച്ചപ്പോൾ എന്റെ ഹൃദയമിടിപ്പും നിലച്ചു.

ഈ ജന്മവും ഞാൻ കാരണം അവൾ കണ്ണീരിന്റെ ഉപ്പും കൊണ്ടു ഭൂമിയിലേക്ക്‌ താഴ്ന്നു പോകരുത്.

ഞാൻ പൂർവ ജന്മത്തിൽ തുലച്ചെതെല്ലാം

ഈ ജന്മത്തിൽ നേടിടാം.

പക്ഷെ നിന്റെ സമ്മതമില്ലാതെ ഞാൻ നിന്നെ നേടുകയില്ല.

ഒരു രാമായണത്തിലും സീത എന്റേതല്ലെങ്കിലും.

ദൈവമേ ഒരു നിമിഷമെങ്കിലും അവളുടെ രാമനാക്കി എന്നെ മാറ്റേണമെ.


Rate this content
Log in

Similar malayalam poem from Drama