STORYMIRROR

Sruthy Karthikeyan

Drama

3  

Sruthy Karthikeyan

Drama

മുത്തച്ഛൻ

മുത്തച്ഛൻ

1 min
245

ജരാനരകൾ തഴുകിയ മുടിയിഴകളും,           

 വിഭൂതിയണിഞ്ഞ നെറ്റിത്തടവും,            

 ഉൾത്താപത്താൽ പാതികൂമ്പിയ,             

 ശരീരവുമായി മെല്ലെ പിച്ചവച്ചു നടന്നു.


അനശ്വരസ്നേഹം പേരക്കിടാങ്ങൾക്കേകവെ,       

അഴലിൻചുമട് മനതാരിൽ ജ്വലിച്ചു.               

ജീവൻ്റെ പാതി വേർപെട്ട നിമിഷത്തിൽ, 

     

ഏകാന്തവലയങ്ങൾ ചുറ്റപ്പെട്ടു.              

ഒന്നിച്ച് ചെയ്ത കർമങ്ങളെല്ലാം,               

ഏകനായ് ഞാൻ ചെയ്യവെ,      

അഹന്തയാൽ നിറഞ്ഞ ചേതസ്സിൽ, 

               

ക്ഷണഭംഗുരമാണ് ദേഹമെന്നറിഞ്ഞ നിമിഷം,   

 വാത്സല്യം പുത്രാദികൾക്കേകവെ,      

തന്നേക്കാൾ വളർന്ന മക്കളുടെ മുൻപിൽ, 

        

നിസ്സഹായതയാൽ തലകുനിച്ചു പോയി.       

 ലോഹാസ്ഥത്തിലെ പ്രാണികണക്കെ,  

 മുറ്റത്തെ ചാരുകസേരയിൽ കിടന്നപ്പോളും,          

യജമാനനോടുള്ള സ്നേഹം പ്രകടിപ്പിച്ച്,         

ശ്വാനൻ ആ കാൽച്ചുവട്ടിലിരുന്നു.            


Rate this content
Log in

Similar malayalam poem from Drama