നീയും ഞാനും
നീയും ഞാനും
കള കള മൊഴുകുന്ന പുഴയായി ഞാനും, കല്ലായി കിടന്നുവല്ലോ നീയും, നിശബ്ദം പോകാനാവാതെ യെന്നെ, സദ രക്ഷിച്ചിരുന്നു. എൻ ഒഴുക്കിന്റെ താളമേപ്പോഴും, നിന്നെ യാഥനയിൽ വിട്ടിരുന്നു. ഒന്നുമേ ചിന്ദികാൻ സമയമില്ലാതെ, പാഞ്ഞു പോയിരുന്നു ഞാനും. പിന്തുടരനായി ശ്രമിച്ചതുമില്ല, നിലനിർത്താനായൊന്നും പറഞ്ഞതില്ല, നിശബ്ദത മായി നീ നിലകൊണ്ടു വെന്നാലും, പ്രണയാർദ്രമായിരുന്നു എൻ മാനസം. വർഷകാലത്തിൽ പകലായി മാറി, വെളിച്ചതിലോ പിണക്കതിലായി, പരിഭവമേതുമില്ലാതെ നീയെന്നും, ചുംബനം കൊണ്ടു മൂടിയിരുന്നു. സാന്ദ്രതയുടെ അവസാനമെന്നോണം, ഒഴുകി തീർന്നിരുന്നു ഒരു നാൾ പിന്നെയും പെയ്യുന്ന വർഷം ഞാൻ തന്നെ, യെന്നതും നീയും അറിഞ്ഞതില്ല. --------------------

