STORYMIRROR

Jinu Baby

Romance

4  

Jinu Baby

Romance

എന്നിലേക്ക്

എന്നിലേക്ക്

1 min
300

ഈ വസന്തവും മാഞ്ഞുപോകുമെന്നോർത്തിരുന്നൊരാ നാൾകളിൽ

വേനലായോരെൻ മൂക വീഥിയിൽ മഞ്ഞുതുള്ളിയായി പെയ്തു നീ

കൊഴിഞ്ഞു വീണൊരാ നല്ല നാളിലെ ഓർക്കുവാൻ കൊതിച്ചോർമ്മകൾ

തിരിച്ചു തന്നു നീ എന്നുമെൻറെത് മാത്രമായി സൂക്ഷിക്കുവാൻ


 കുറിച്ചു വച്ചു ഞാൻ നമ്മളൊന്നിച്ചു കണ്ടിരുന്നോരാ സ്വപ്നവും

തനിച്ചിരുന്നു ഞാൻ ചോന്നു വീഴുമാ വാക പൂമര ചോട്ടിലായി

ഒരിക്കലെങ്കിലും നമ്മളൊന്നിച്ചു പങ്കു വെക്കേണ്ടതത്രയും

നിനച്ചിരുന്നു ഞാൻ ആ ദിനത്തിനായി നിന്നിലേക്കൊന്നു ചേരുവാൻ 


വിരിഞ്ഞു നിന്നൊരാ വെണ്ണിലാവിനെ നോക്കി നിന്നൊരു രാത്രിയിൽ

തെളിഞ്ഞു നിന്നൊരാ താരമെന്നോട് കൊഞ്ചി നിന്നൊരു മാത്രയിൽ

ഒരിക്കലെങ്കിലും നാം മെനഞ്ഞൊരാ സ്വപ്ന ഗോപുര വാതിലിൽ

നിൻ കരം പിടിച്ചൊന്നു കേറുവാൻ ഇന്നുമാശിച്ചു നിൽപ്പൂ ഞാൻ


Rate this content
Log in

Similar malayalam poem from Romance