STORYMIRROR

Jinu Baby

Romance

3  

Jinu Baby

Romance

വരും... വരാതെ??

വരും... വരാതെ??

1 min
151

എവിടെയോ ഒരു കനൽ വീണപോലെ

ഇരുളിലോ നിഴൽ മാഞ്ഞുപോയി

ദൂരെയായി അവൾ നീങ്ങവേ

എന്തിനോ മനം കേഴുന്നു 


നീ തന്ന വാക്കും നാം നെയ്ത സ്വപ്നവും

ഒരുമിച്ചിരുന്നോരാ നിമിഷങ്ങളും

എല്ലാം നീ കണ്ട പൊയ്സ്വപനങ്ങളാണെന്ന്

എൻ മനസെന്നോട് ചൊല്ലീടവേ 

 

ഇനിയും നീ എന്നിലേക്കില്ലെന്നറിഞ്ഞിട്ടും

കാത്തിരിക്കാനുള്ളതാണെന്റെ ജീവിതം

നാളെ നീ മറ്റൊരു കൈ പിടിച്ചീടിലും

അതുമൊരു പൊയ്‌സ്വപ്നമെന്നോർക്കും ഞാൻ


അവസാന ശ്വാസം ഒടുങ്ങും വരെയും ഞാൻ

ഹൃദയത്തിൽ ഒരു കോണിൽ സൂക്ഷിച്ചിടും

നീയും നിന്നോർമയും നമ്മുടെ നേരവും

എല്ലാം ആ മണ്ണിൽ അടിഞ്ഞു തീരും. 


Rate this content
Log in

Similar malayalam poem from Romance