STORYMIRROR

Ajith Patyam

Romance

3  

Ajith Patyam

Romance

ആർക്കോ എന്തിനോ വേണ്ടി

ആർക്കോ എന്തിനോ വേണ്ടി

1 min
163


ഓർമ്മകൾ തികട്ടുന്നൊരേകാന്ത വീഥിയിൽ

ആർക്കോ വേണ്ടി ഞാൻ കാത്തിരിക്കുന്നു ,

ഇന്നിതാർക്കു വേണ്ടിയോ കാത്തിരിക്കുന്നു ...


പുതിയ പ്രഭാതമെനിക്കു വന്നു ചേരുമെന്നുള്ള

വ്യർത്ഥമാമൊരു ചിന്തയുമേ കാന്തതയുമായിരുന്നെനിക്കിന്ന്

കദനത്താലെൻ പ്രാണൻ

ഉരുകുന്ന നേരത്തും


കണ്ണീർ തുടക്കുവാൻ നീ വരുമെന്ന് മോഹിച്ചു.

വിജനമൊരു വീഥി പുൽകുമീ ജീവിതപാതയിൽ

മനോവ്യഥയോടെ തുടരുന്നൊരു യാത്രാവേളയിൽ


പൂമണം പുണർന്നെത്തും തൈത്തെന്നലിലായിന്ന്

അടർന്നു വീഴും പൂക്കളിൽ ചവിട്ടാതെ 

രാജവീഥിതൻ ഓരത്തിങ്ങനെ അലസതയകററും നേരത്തും 


നിന്നെ കാത്തിരിക്കാം ഞാനിന്നേകനായി ഓർത്തങ്ങിരിക്കാം.

കാട്ടു വല്ലികൾ പൂത്ത വേലിക്കെട്ടുക്കൾ കടന്നെന്നരികിൽ 

നീയെത്തും വരെ കാത്തിരുന്നിടാം 


ഇനിയെത്ര നേരം വരേക്കും നിന്നെ കാത്തിരിക്കാം ഞാൻ...




Rate this content
Log in

Similar malayalam poem from Romance