STORYMIRROR

Ajith Patyam

Tragedy Others

4  

Ajith Patyam

Tragedy Others

നര

നര

1 min
340

നര ബാധിച്ചപുരാവസ്തുവായെന്ന

കളിവാക്കുകൾക്ക് അർത്ഥം ചികഞ്ഞും .

വസന്തംവിരിയിച്ചു പോയൊരു കാലത്തെ,

സ്മരണയിൽ കോർത്തു കൊണ്ടേ 


പൊളിഞ്ഞുതിരുന്ന ചില്ലുമേടയിലെ

ഇടനാഴികളിലെ ബാല്യ കാലവും .


വിശപ്പേറി കൈവിരൽ ചൂണ്ടുകൾക്കിടയിൽ

തിരുകിയകലുന്ന പിഞ്ചു ബാല്യത്തെയും ഓർത്തു കൊണ്ട്

ചവിട്ടിയരച്ചു നീങ്ങിയ നാളുകളെന്റെയും

ജീവിതവഴികളിൽ ഓർമ്മ മാത്രമായും


വിദൂരതയിലേക്ക് കണ്ണുപായിച്ചിരിക്കുമ്പോഴാ

"പഴങ്കഞ്ഞികോരട്ടെ "യെന്ന

വാക്കതിൽ മറന്നിതെല്ലാം.

ആകാശപ്പടർപ്പിലെ അപ്പൂപ്പൻ താടിക്കായ്


വലംവെച്ചോടുന്ന കുസൃതി കുരുന്നുകളിന്ന്

വിസ്മൃതിയിലേക്കുള്ള പടവുകളിൽ കാലൂന്നി

എങ്ങോ അകലാൻ കൊതിക്കുന്ന നര പിടിച്ച

 ഈ പുരാവസ്തുവിനെ കാണാതെയകലുന്നു.



Rate this content
Log in

Similar malayalam poem from Tragedy