മൂവാണ്ടൻ
മൂവാണ്ടൻ
എപ്പോഴോ എവിടെയോ ഏതോ വനത്തിൽ
നീണ്ടുനിവർന്നൊരു ഒറ്റയാൾ പാത
ആ പാത തന്നുടെ ഓരത്തു നിന്നിതോ
ശിരസ്സുയർത്തി മൂവാണ്ടൻ തേൻമാവ്
വെയിലിൽ തണലേകും കുളിർമരം
വിശപ്പിനു കനിയേകും തേൻമരം
പറവകൾ ചേക്കേറും തണൽമരം
പ്രിയ വാനരന്റെ പാർപ്പിടം ഈമരം
അതുവഴി വന്നൊരു വികൃതി ചെറുക്കൻ
മാമ്പഴം കണ്ടു കൊതിച്ച വിരുതൻ
ഒറ്റകണ്ണിറുക്കി എറിഞ്ഞൊരാ കരിങ്കല്ല്
കൊണ്ടതോ കുരങ്ങന്റെ തിരു നെറ്റിയിൽ
എന്തൊരു ശല്യമീ കള്ളചെറുക്കാൻ
മാമ്പഴം കക്കുന്ന വികൃതി കുശ്മാണ്ഡൻ
വിരട്ടിയാലും പേടിയില്ലാത്തോൻ
രക്ഷ നീയേകണേ എന്റെ ഭഗവാനെ
അതാ വരുന്നൊരു ദേവദൂദൻ
മുഴുമീശ വച്ചൊരു ആജാന ബാഹു
മനസ്സിൽ ദൈവത്തെ താണു വണങ്ങി
വാനരൻ ഉച്ചത്തിൽ നീട്ടി വിളിച്ചു
അല്ലയോ സോദരാ നിങ്ങളിതുകണ്ടോ
പീക്കിരിക്കാട്ടുന്ന തല്ലുകോളിത്തം
താങ്കളെ പോലൊരാൾ ഇവിടെയുള്ളപ്പോഴും
ഇവയെല്ലാം ഇങ്ങനെ നടപ്പുള്ളതാണോ
വഴിപോക്കൻ കുരങ്ങനെ നോക്കി ചിരിച്ചു
പിന്നീടാ വൃക്ഷത്തെ മേൽകീഴെ നോക്കി
ചെറുക്കന്റെ ചെവിയിൽ പിടിച്ചു ഞെരിച്ചു
പേടിച്ചരണ്ടവൻ കുതറിപാഞ്ഞോടി
>
ആഹ്‌ളാദമടക്കാൻ കഴിയാത്ത വാനരൻ
ആടിക്കളിച്ചു കൈ കൊട്ടിച്ചിരിച്ചു
അങ്ങാണെൻ രക്ഷകൻ എന്നലറിവിളിച്ചു
ഭക്തനെന്നോതി എന്തോ ജപിച്ചു
അയ്യോ വാനരാ നീയെന്റെ പൂർവ്വികൻ
നാമെന്നും ഒരുമിച്ചു നിൽക്കേണ്ട കൂട്ടുകാർ
അനിഷ്ടമില്ലെങ്കിൽ തടിപ്പണിക്കായ്
ഈച്ചില്ല ഞാനൊന്നു വെട്ടിയെടുത്തോട്ടെ
അല്ലേലും എന്തൊരു ശല്യമീ പറവകൾ
ഉറങ്ങുവാൻ പോലും അനുവദിക്കാറില്ലല്ലോ
നമ്മുടേതാണീ ഉശിരൻ തേൻമാവ്
മുറിച്ചുമാറ്റു അനുവാദം തേടാതെ
മുതുകിലെ മഴു അയാൾ മൂർച്ചകൂട്ടി
ശിഖിരങ്ങൾ ഓരോന്നായ് അറുത്തെടുത്തു
പറവകൾ ചുറ്റും ചിതറി പറന്നു
ചിലർ പിടഞ്ഞു ഉച്ചത്തിൽ കരഞ്ഞു
പാതയിൽ രക്തം ചിതറി പരന്നു
അവയുടെ മീതെ ഇലകൾ കൊഴിഞ്ഞു
കനികൾ ചതഞ്ഞു വാടികൊഴിഞ്ഞു
തണൽ പോയ പാഴ്മരം ആടിയുലഞ്ഞു
വെളിച്ചം അകന്നു ഇരുട്ട് പരന്നു
ഒരുചില്ലമരത്തിൽ കുരങ്ങനിരുന്നു
സ്വപ്നത്തിൽ കണ്ടൊരാ നിശബ്ദ ഭവനം
ഭീതിയേകുന്നതെന്തെന്നവനോർത്തു
വീണ്ടുമാ ഭീകരൻ മരത്തോടടുത്തു
കുരങ്ങൻ വിറച്ചു ഉറക്കെ കരഞ്ഞു
ഊറിച്ചിരിച്ചു മഴുവോന്നു വീശി
മരത്തിന്റെ കടക്കലും കുരങ്ങന്റെ കഴുത്തിലും