Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

the z count

Romance Tragedy Others

4  

the z count

Romance Tragedy Others

ദേവ്!, the lost love...!

ദേവ്!, the lost love...!

2 mins
384


അസുരം മനം പൂണ്ട യാത്രകൾ,

അറിവിൻ്റെ തേരിലും തപം താൻ.

ആറിൻ്റെ ഓരത്ത് തേർ പാഞ്ഞ്,

ആറാടും പേടകൾ തൻ കൂടെ.

ഇടവിട്ട് പലതായി ഓരങ്ങളെത്ര,

ഇടറാതെ എന്നിട്ടും തുടരുന്നു കൂടെ.

ഈറനിട്ട കേശഭാരങ്ങളിൽ,

ഈന്ത നൂൽ കേറ്റി ഖനം കുറച്ചങ്ങനെ.

ഉടലിൽ ഏറ്റ ക്ഷതങ്ങളെ പോലും,

ഉയിര് വിട്ടാട്ടി പറപ്പിച്ച ലക്ഷ്യം.

ഊറി ഉറച്ച കരുതലിൻ ഭാഷ്യം,

ഊഷ്മാവ് കേറ്റുന്ന നഷ്ടബോധങ്ങൾ.

ഋക്ഷരം വിട്ടക്ഷരം പോൽ പാഞ്ഞ്,

ഋതി തെന്നി പോയ് വീണു എവിടെയോ!

എണ്ണം മറന്നവൻ, വണ്ണം അളക്കിലും,

എണ്ണി കണക്കാക്കി കാലം അതൊക്കെയും.

ഏകപദി തൻ, ഗതി തേടി ഓർമ്മകൾ,

ഏക്കനെ കാണാതെ ചാടി പുറപ്പെട്ടു.

ഐകപത്യം പക്ഷേ, ഒന്നിൽ തടഞ്ഞില്ല,

ഐച്ഛിക പോലവൻ, ആറാടി മദം കൊണ്ടു.

ഒക്കവെ പാർത്തിട്ടും കൺമൂടി പോലും.

ഒടിവിദ്യ കൊണ്ട് കൺകെട്ടി പലരെയും.

ഓർമകൾ കൊണ്ട് തേജ്ജസ്സ് ചാകിലും,

ഓകം കടാക്ഷിച്ചു മസ്തിൻ്റെ പാതയിൽ.

ഔചിത്യമെന്നോ, അവളിൽ പോയ് വീണു,

ഔദാര്യം തേടി നിവർന്നൊന്ന് നിൽക്കാൻ!

കണ്ണിമ കൊണ്ടവൻ തേടുന്നതെല്ലാം,

കർമ്മബോധം കൊണ്ട് മർമ്മം മറന്നവ.

ചർമം രമിക്കുവാൻ ചരമം വരിക്കയായ്,

ചാവിൻ്റെ വക്കിലും അഹം ചൊല്ലി നിൽപ്പൂ...

ടാരം മറഞ്ഞന്ന് ദൂരേക്ക് പോയി,

ടാങ്കരൻ പയ്യെ തിരിഞ്ഞ് നോക്കലായ്.

തപം പേറി മങ്ങിയ മിഴികൾക്കും അകലെ,

തമസ്സിൻ്റെ കോട്ടകൾ കൂരമ്പ് തീർക്കുന്നു.

പകയേറി ഓടി തളർന്നവർ തൻ ശാപം,

പാടേ പഠിച്ചവൻ കരം കൊണ്ട മാത്രയിൽ.

യജമാന ഭജനയെ ഭേദിച്ച മാത്രകൾ,

യവനിക തൈപ്പിച്ചു ജൈത്രയാത്രക്കും.

രക്തപൻ പോൽ തൻ്റെ ഭൂതകാലം,

രംഗണം ഭേദിച്ച് നാട്യം നിറുത്തിച്ചു.

ലക്ഷണം തൽക്ഷണം പലതായി മാറി,

ലക്ഷ്യബോധം വിട്ട് നെട്ടോട്ടമായി.

വക്രഭാവം പേർ കൊണ്ട നാൾ തൊട്ട്,

വകയുന്ന വാക്കുകൾ അർത്ഥഭാരം കേറി.

ശകലിതം കൈകൊണ്ട വിശ്വാസ രൂപങ്ങൾ,

ശകാരം ധ്വനിപ്പിച്ചു കർണ്ണപുടം മൊത്തം.

ഷൾഭാവം പതിയെ വാർദ്ധക്യം പൂണ്ടു,

ഷണ്ഡൻ ഇവൻ അർഹിച്ച പതനം!

സകലമാനം തൻ്റെ മാനത്തിൻ വിലയും,

സഖിതൻ്റെ കഥയിലെ നൊമ്പര വാഴ്ചയും!!

ഹതകൻ!, നീചൻ!, എന്നിട്ടും ഇപ്പഴും,

ഹംകഷി ഓർമയിൽ ചേർത്ത് നിർത്തുന്നു.

ആകാംഷ ഇന്നും, വിളികേട്ടിടുമ്പഴും..!

അസുരമീ ജന്മം, "ദേവ്' എന്നവൾ.

ഹാ! ദേവ്! നീയെന്ന ശിൽപ്പി, സൃഷ്ടിച്ചതോ,

ശാപം പുറത്തേറ്റും ശിലാ കോമരങ്ങൾ...!


14-01-'23


പദപരിചയം


ഋക്ഷരം - ഒഴുക്ക് | ഋതി - വഴി | ഏകപദി - മാർഗ്ഗം, വഴി | ഏക്കനെ - മുൻകൂട്ടി | ഐകപത്യം - ഒരേ അധിപൻ | ഐച്ഛിക - തന്നിഷ്ടം | ഓകം - അഭയസ്ഥാനം | ടാരം - കുതിര | ടാങ്കരൻ - കാമുകൻ | രക്തപൻ - രാക്ഷസൻ | രംഗണം - ആട്ടം | ശകലിതം - ഉടക്കപ്പെട്ട (ക്രിയകൊണ്ട് വർണിച്ച അർത്ഥം) | ശകാരം - അധിക്ഷേപം | ഷൾഭാവം - യൗവനം | ഷണ്ഡൻ - നപുംസകൻ (ക്രിയ കൊണ്ട് വർണിച്ച അർത്ഥം) | ഹതകൻ - ദുഷ്ടൻ | ഹംകഷി - തേരാളി (സ്ത്രീത്വം കാംശിച്ച പദപ്രയോഗം) 


Rate this content
Log in

Similar malayalam poem from Romance