STORYMIRROR

Binu R

Romance

4  

Binu R

Romance

കാത്തിരിപ്പ്

കാത്തിരിപ്പ്

1 min
513


ഒരു നറുനിലാവ് പൊഴിഞ്ഞു 

നിന്ന രാവിൽ നീ-

യൊരു സ്വപ്നത്തോണിയിലേറിയെത്തി

മന്ദമാരുതനായ്

ഒരു ചെറുകുളിരായ് വന്നുയെന്ന -

കക്കാമ്പിൽ സുന്ദര സുന്ദരഭിലമായ്.... 


ഓർമച്ചെപ്പിൽ ഒരു മൺചിരാതിൽ 

മുനിഞ്ഞു കത്തുന്നുണ്ടോരഗ്നിനാളം 

ഒരു നിറചിരിക്കായ് വിടർന്നു 

വന്നൊരാ കണ്ണുകൾ പോലെ

വിരിഞ്ഞു വന്നൊരാ വദനത്തിൽ 

കാണാമിപ്പോഴും എന്നകതാരിൽ 

വിരിഞ്ഞു നിൽപ്പുണ്ടാചിത്രം

മറക്കുവാനാവതില്ലൊരുനാളും. 


കാത്തുനിൽപ്പുണ്ട് ഞാനിപ്പോഴും 

നിനക്കായ്‌,

ഒരു ചെറു നാദമായ്, ചെറുകാറ്റിഴയും

ഓടയാം കുഴലുകളിൽ

നിന്നുകേൾക്കും,

മരണത്തിൻ കാലടിയൊച്ച

കേൾക്കുന്നിണ്ടിപ്പോഴും,

നീ വരുന്നത് കാത്തിരിപ്പുണ്ടിപ്പോഴും,

നിന്റെ നാദമൊന്നു കേട്ടു കോൾമയിർ

കൊള്ളുവാൻ മാത്രം. 

         


Rate this content
Log in

Similar malayalam poem from Romance