Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Others

3  

Binu R

Others

കവിത:-ക്രിസ്തുമസ്.രചന :ബിനുR

കവിത:-ക്രിസ്തുമസ്.രചന :ബിനുR

1 min
115



ആകാശമാർഗേ ഗമിച്ചീടുമൊരു 

ചെറുവാൽനക്ഷത്രം കണ്ടു

വയോധികർ കൗതുകമോടെ

ആഗമിച്ചുവന്നുകണ്ടു പണ്ട് ഗാഗുൽത്താമലയിലൊരുപുൽ-

തൊട്ടിയിൽ പിറന്നൊരു കോമളനെ!


പിന്നീടുജന്മാന്തരമായ് വന്നൊരാ പീഡനങ്ങളെല്ലാം

പിന്നിട്ടുപോന്നതാം ദൗർബല്യങ്ങളെല്ലാം

ഒറ്റയ്ക്കെടുത്തുച്ചുമലിൽ വച്ചു

മറിയത്തിൻ പുത്രനാം യേശുനാഥൻ!


കാലങ്ങൾ പിന്നിട്ട രാത്രികളിലെല്ലാം

കാതങ്ങൾ കൈയ്യേറിയ നേരത്തിലെല്ലാം

വന്നുപിറന്നൊരു ഗോശാലനാഥനെ

വാനോളം വന്ദിക്കുന്നു മാലോകരെല്ലാം!


പീഡനത്തിൻ കൈപ്പുനീർ കുടിച്ചവരെല്ലാം

പിന്നിട്ട ദയാവായ്പ്പുകൾ അറിഞ്ഞവരെല്ലാം

പാടിപ്പുകഴ്ത്തുന്നു ആലേലൂയ!ആലേലൂയ!

ജന്മശിഷ്ടത്തിന്റെ ആവേശമോടെ!



Rate this content
Log in