Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Others

4  

Binu R

Others

എന്റെ തൂലിക

എന്റെ തൂലിക

1 min
9



രാവെല്ലാമെന്നിൽ നിറയും

വെൺകനവുപോൽ

രാക്കോഴികൾകൂക്കുന്ന

കൂജനം പോൽ

ആയിരംകാന്തരികൾ

പൂത്തുനിൽക്കവേ,

കേളീനളിനങ്ങളിൽ

കോൾമയിർകൊള്ളും

തൂലികചുരത്തുന്നയെൻ

രചനകളെല്ലാം

നീലാകാശത്തെവെള്ളി

മേഘങ്ങൾ പോൽ

കൂട്ടംകൂടിയവെള്ളപ്പറവകൾ പോൽ

രസങ്ങളിൽ നവരസങ്ങളായ്

വിലസുന്നു!


താമരപ്പൂവിൽ വന്നിരിക്കും

കരിവണ്ടുകൾ പോൽ

ഗമകങ്ങൾ മൂളിപ്പറക്കുന്നനേരം

കാമിനിതൻസുറുമനിറഞ്ഞ

കൺകോണുകളിൽ

മൂർച്ചയുടെയിടർച്ച

നിറയുന്നനേരമെൻ

രാഗപല്ലവിയിൽ

എൻ തൂലികയിലൂടെ 

രചനകളൊഴുകിവരുന്നു!


രാവൊരുപുഴയായ് തീർന്ന

നേരമതിൽഞാനുംനീയുമൊന്നായ്

നീന്തിത്തുടിച്ചനേരം

സ്വപ്നകഞ്ചുകമെല്ലാ

മഴിഞ്ഞുവീണനേരം 

സ്വപ്നതരംഗങ്ങളും നിറഞ്ഞുനിന്നു!


രാവിൻനിലാക്കായലിലന്നു

നമ്മൾ മുങ്ങിനിവർന്നപ്പോൾ

കേട്ടരാഗമെൻതൂലികയിൽ 

നീരാളമായ് ഞാനതിൽ

രാഗപീയൂഷങ്ങൾ



Rate this content
Log in