കവിത :- ശരശയ്യ.രചന :- ബിനു. ആർ
കവിത :- ശരശയ്യ.രചന :- ബിനു. ആർ
കവിത :- ശരശയ്യ.
രചന :- ബിനു. ആർ.
കാലം കിടക്കുന്നൂയിപ്പോൾ ശരശയ്യയിൽ
കാരണഭൂതന്റെ നെറിയില്ലാശരങ്ങളേറ്റ്
ഭത്സമാം നിറയാവനാഴിയിലെ വിഷശരമേറ്റ് ഭഗവതുപദേശം കേൾക്കാൻത്രാണിയില്ലാതെ!
ചൊല്ലുള്ളൊരു പിള്ളയായ് കഴിഞ്ഞനേരം
ഇല്ലാ, പ്രകമ്പനങ്ങൾ പ്രളയമാരിയും വരൾച്ചയും,
ചിത്രം വിചിത്രമെന്നല്ലേ പറയാവൂ, ഇന്നീ,കാണും പീഡനതാഡനം അരുംകൊല കൊള്ളിവയ്പ്പും.
നന്മതൻ ജല്പനങ്ങൾ പേരിനുമാത്രമായ്
ജന്മവകാശങ്ങൾ തീർത്തും തരിപ്പണമായ്
ഇന്നീയൂഴിയുടെ പകർപ്പവകാശം പോലും
ഇല്ലാത്തകാലത്തിലേക്കല്ലേ ചെന്നുചേരൂ.
ബിനു. ആർ
