കാലമെന്ന നിശബ്തത
കാലമെന്ന നിശബ്തത
പ്രണയമേ നിൻ മിഴിക്കുള്ളിലെ നിശബ്ദതയെ ലോകരിന്നറിഞ്ഞെങ്കിൽ ..
ചന്ദ്രനെ തഴുകി ഉറങ്ങും രാവ് പോൽ ..
പെയ്തൊഴിയാൻ ഒരുങ്ങിയ മഴ നിൻ മൗനത്താൽ മാഞ്ഞുവോ ..
ഏകാന്തതയെന്ന കടലിന്റെ തീരമാം നിശബ്തത...
ചിരി അകന്ന ചരാചരങ്ങൾക് നിന്നെയാണ് കൂട്ടിനിഷ്ടം
കണ്ണീർ ഭാരം പേറുന്നവർ നിന്നെ ഊന്നുവടിയാക്കി
വാക്കാലേറ്റ മുറിവുകളെ കൂട്ടി നീ മതിലുകൾ പണിതു ...
മനതാരിലെ കേന്ദ്രങ്ങളിൽ നീ സ്വയ് ര വിഹാരങ്ങൾ തീർത്തു .
മൗനമെന്ന ഭാഷയുടേ മറയില്ലാ പര്യായമായ്
ചിരിയിലും ചതിയിലും നിനക്ക് മാത്രമില്ല ഭാവമാറ്റം
നിൻ മുഖമിന്നൊരുകൂട്ടർ മൂടുപടമാക്കി ..
ചലനമാറ്റ വികാരങ്ങളെ പുതകുന്ന മൂടുപടം .
മനുഷ്യത്വമെന്ന നീരുറവകൾ , അഴുക്കു ചാലുകൾ അടിച്ചെടുത്തു .
മനുഷ്യർ ഒളിവിലാണ് , മനുഷ്യത്വം ഒളിവിലാണ് .
നിശബ്ദമെന്ന ബാഹ്യാകൃതിയെ , നീയാണ് കേമൻ
ചക്രവർത്തിയും പാമരനും നിനക്ക് പിന്നിൽ തന്നെ ..
നിൻ നിഴൽ മായ്ക്കാത്തൊരാ സൂര്യനെത്ര ക്രൂരൻ
നീയെന്ന ഭയം കണ്മഷി കണ്ണുകളിൽ നിന്നകലും കാലം വരും
നാവിനെ കടിഞ്ഞാണിട്ട നിൻ നിശബ്തമാം പൂട്ടുകൾ പൊട്ടും
ചൂടേറിയ വിരലുകളിൽ മഷിയെത്തും വരെ നിന്നായുസ്സ് ബാക്കി ..