STORYMIRROR

RAMSHAD RAZAK

Others

3  

RAMSHAD RAZAK

Others

മഴയോരത്ത്

മഴയോരത്ത്

1 min
180

പെയ്തൊഴിയാത്ത മഴയെന്നെ

മരച്ചില്ലകൾക്കു ചുവടെയായാക്കി...

നനഞ്ഞു കുതിർന്ന സ്വപ്നങ്ങളെന്നെ

ബാല്യ കാല സ്മരണകളിലേക്ക്  തേര് തളിച്ചു..


ജന്നൽപാളികളിലെ മഴത്തുള്ളികിലുകവും

വാഴയില കുടയാക്കിയതും കളി വഞ്ചികൾ ഒഴുക്കിയതും

ചങ്ങാത്തങ്ങളിൽ ഒരേ കുടകൾ പങ്കിട്ടതും..

മഴയൊഴുക്കിലും അകലാത്ത ഓർമ്മകളെത്ര സുന്ദരം.


ഇരുണ്ടകലുന്ന ആകാശമേ..

നിൻ മിഴിക്കുള്ളിലെ ലോകമെത്ര

യുഗങ്ങളിൽ പെയ്തിറങ്ങി..

മഴയാകുന്ന ജീവിത നൗകയിലായെൻ യാത്രകളനവധി...


ഓർമകളിലെ യാത്രകൾക്കെന്നും യൗവ്വനം മാത്രം.

തല താഴ്ന്നൊരാ നെറ്റിയിൽ നിൻ സ്നേഹം

പെയ്തിറങ്ങിയപ്പോൾ നീയെനിക്ക് അമ്മയായ്..

ചെരിഞ്ഞ തോളുകളിൽ നിൻ കൈകളാൽ

നനച്ചപ്പോൾ നീയെനിക്ക് ചങ്ങാതിയായ്..


കൺപീലിയിലെ മഴത്തുള്ളികളിറ്റിയെൻ

ഉള്ളം കയ്യിൽ ചേർത്തപ്പോൾ നീയെനിക്ക് പ്രണയമായ്..

പൊടി പിടിച്ച ചിന്തകൾക്കും ചലനമറ്റ വിരലുകൾക്കും

നിൻ മഴവില്ലുകളാൽ നിറം പകർന്നു..


കെട്ടഴിഞ്ഞ ചിന്തകൾ മരച്ചില്ലകൾക്ക് കീഴെയെന്നെ നിശ്ചലനാക്കി..

താണ്ടാൻ കാതങ്ങളേറെയുണ്ട് കാലമേ..

കണ്ണടച്ച് ഞാനെൻ ദേഹത്തോട് ചോദിപ്പൂ..

കുളിരകന്ന ദേഹമേ .. നിൻ ചുവടുകൾക്കിന്ന് അന്ധതയോ..


Rate this content
Log in