Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

ANANDAKRISHNAN EDACHERI

Abstract Others

4.0  

ANANDAKRISHNAN EDACHERI

Abstract Others

മഴ

മഴ

1 min
361



മഴ മഴയായി പെയ്യുന്നിതാഘനം

 മഴ മനസ്സിന്റെ ഹർഷമാകുന്നിതാ


മഴരവങ്ങൾ ശ്രവിക്കുമ്പോഴെപ്പൊഴും

മനസിജത്തിൽ സുഖക്കമ്പനങ്ങൾ


മഴയഹസ്സിന്റെയളകമാകുന്നവൾ

മഴതമസ്സിന്റെ ബഹളമാകുന്നവൾ


മഴ പ്രപഞ്ച പ്രകീർത്തനം പാടുവോൾ

 മഴ പ്രകാശത്തിൻ രാജികൾ തീർപ്പവൾ


മഴ പകലോന്റെ ദിവ്യഹസ്തങ്ങൾ

കൊണ്ടംബരത്തിൽ ധനുസ്സുകെട്ടുന്നവൾ.


സർവ്വാകർഷിയാ സപ്തവർണ്ണാഭയെ

ശൂന്യ വ്യോമമായ് മാറ്റുന്നതും മഴ


മഴ വാരിദത്തിന്റെ മകളാണ് നിർണ്ണയം

മഴ പാരിടത്തിന്റെയഴകാണ് കൂട്ടരെ


മഴമുകിൽ മാലതൻകീർത്തി പാടുന്നവൾ

മഴ ശ്രാവണാഷാഢ മേഘത്തിൻ പൊന്മകൾ


മഴ സോമബിംബം വെടിപ്പാക്കിവെപ്പവൾ

 മഴ സൂര്യബിംബം തണുപ്പിച്ചുവെച്ചവൾ,


മഴ പൂരാചീന മാന പ്രഘോഷിണി

മഴ ദർദുരങ്ങളുടെ വ്യോമസംപ്രേഷിണി,


മഴ ധരിത്രിയെ വൃത്തിയാക്കുമ്പോൾ

ജലദയാനത്തിൽ ശിവനടനതാളം


മഴ മരുക്കളിൽ ഘനനിബിഡഘോഷം

വര തരുക്കൾക്കതഭിഷേചനോൽസവം


ദേവരഥചക്രങ്ങൾ നീങ്ങും പഥങ്ങളെ

ഉർവീന്ദ്രപഥവുമായ് കോർക്കുന്നതും മഴ


ഗോവർദ്ധനാംഗുലീ ഭൂഷണം ചാർത്തവേ

മഴയുടെ പ്രതാപങ്ങൾ മഞ്ഞായ് പൊഴിഞ്ഞതും


പിന്നെയേതോദേശമതിചൂടിൽ പുളയവേ

 ഋശ്യശൃംഗൻ ബ്രഹ്മചര്യം ത്യജിച്ചതും


പുണ്യമഴപെയ്തുവരിച്ചു വൈശാലിയെ

 ഇന്നവ വെറും നീലനിറചിത്രമായി


മഴ വാഹനങ്ങളുടെ ഗതി നിയന്ത്രിക്കുന്ന

നഗരദേഹങ്ങളെ ശുദ്ധിയാക്കുന്നവൾ.


സഹ്യഗിരിതൻ ശ്യാമശിരസ്സിൽ വീണിട്ടിവൾ

ഒഴുകിയിവൾ നദിയായ് കടൽ വരിക്കുന്നു


മഴയുഡുക്കൾക്ക് ലഹരിയാകുന്നവൾ 

മഴ ഖഗങ്ങൾക്ക് പ്രഹരിയാകുന്നവൾ


മഴ പുഴകളായൊഴുകുന്നവൾ സദാ

പ്രളയനാശം വിതക്കുന്നതും മഴ


മഴ മഹാ സ്വച്ഛ വിരഹമായ് വിടരുന്നു

മഴ നമുക്കായിനിയെന്നു പെയ്തിടും


മഴ നമുക്കെപ്പൊഴും സ്നേഹ വർഷിണി

മഴയെനിക്കെന്റെ കലയാണ് കൂട്ടരെ !


മഴ ജഗത്തിന്റെ ജീവചലനോൽസവം

മഴ ജലത്തിന്റെ നഗ്ന പ്രദർശനം !!!



Rate this content
Log in

Similar malayalam poem from Abstract