പൂമരം
പൂമരം
ആരു വിതറിയെന്നറിയില്ല വിത്തുകളതൊന്നിൽ
മുളപൊട്ടി വേരൂന്നി രണ്ടിലകൾ കിളിർത്തു.
ഇന്നത്തെ വാർത്തകളിലിടം നേടുമൊരു
പൂമരച്ചില്ലയായ് , പൂക്കളാൽ നിറഞ്ഞു.
കുംഭമാസച്ചൂടിലെ യാത്രികർ അൽപ നേരം
കുളിരിനായ് അഭയമീ ചില്ലത്തണലിലും .
വിത്തായിരുന്ന കാലമത് നിന്നെയീ വഴിയിൽ
ആരെറിഞ്ഞു പോയതെന്നറിയില്ലയിന്നും.
അന്നുപെയ്താരു ചാറ്റൽ മഴയിൽ നീ
ഈറനണിഞ്ഞു നിന്നതും ഈ വഴിയരികിലായ്.
നിന്റെ ശിഖരങ്ങളിൽ രാപ്പാർക്കും
കിളികളോ നിന്നെയുപേക്ഷിക്കാതെയിന്നും.
രാവിലെ മിന്നാമിനുങ്ങ് കൂട്ടങ്ങൾ നിൻ ആടയാഭരണങ്ങളെന്നപോൽ .
ഋതുമതിയായി നീയിനിയും വഴിയോരത്തായ്
ഏകാകിയായിരിക്കാതെ നോക്കുന്നിത് ഓരോ പഥികരും
രാവേറെയായിതും പഥികർ തൻ പ്രണയ രാഗങ്ങൾ പിന്നെയാ
പെരുമ്പറ കൊട്ടിയുള്ളൊരാ ഇടിമിന്നലുകൾ.
പെരുമഴയിൽ കുളിരു കോരുന്ന നേരവും
നിന്നിലെയിലച്ചാർത്തൊന്ന് ഇളകുമ്പൊഴുമെന്നിൽ
കുളിരു കോരുന്നിതോരോരു നിമിഷവും.