STORYMIRROR

Binu R

Abstract

4  

Binu R

Abstract

കവിത:ചോദ്യോത്തരം.രചന:ബിനുR

കവിത:ചോദ്യോത്തരം.രചന:ബിനുR

1 min
339

എന്താണ് പ്രണയം?

ചിന്തകളിലെ സൗമനസ്യം

ചോദിച്ചു

മനസ്സിന്റെ നല്ല വാക്കുകൾ

പ്രതിവചിച്ചു,


പ്രണയം വാഗ്ധോരണികളുടെ

ചെങ്കുത്തായ ഇറക്കമല്ല,

ഒറ്റനോട്ടത്തിലെ കണ്ണിന്റെ

പിടച്ചിലാണ്!

കൗതുകം നിറയുമ്പോഴുള്ള

വദനത്തിലെ

തെളിനീരോട്ടമാണ്!


നീയേന്റെതെന്നും ഞാൻ

നിന്റേതെന്നുമുള്ള

മനസ്സിന്റെ കുടച്ചിലാണ്!

ഒറ്റവരിയിലൊതുങ്ങുന്ന

കവിതയാണ്!


സ്വപ്‌നങ്ങൾ പൂക്കുന്ന

പവിഴമല്ലിച്ചെടിയാണ്!

കദനത്തിൽ നിറയുന്ന

ഗദ്ഗദമാണ്!

കടന്നുപോകുമ്പോഴുള്ളോ -

രൊളിഞ്ഞുനോട്ടമാണ്!


ചുണ്ടുകളിൽ വിരിയും പുഞ്ചിരിക്കൊഞ്ചലുകളാണ്!

തത്തിത്തരികിടയെന്ന

നെഞ്ചകത്തിന്റെ

കിടുക്കമാണ്!

ചോദ്യവും ഉത്തരവും

പ്രണയത്തിൽ ഇണപിരിയാത്ത

കൂട്ടുകാരാണ്!



Rate this content
Log in

Similar malayalam poem from Abstract