STORYMIRROR

Binu R

Abstract

4  

Binu R

Abstract

കവിത :- ആൽക്കൂട്ടത്തിൽ തനിയെ. രചന :- ബിനു. ആർ.

കവിത :- ആൽക്കൂട്ടത്തിൽ തനിയെ. രചന :- ബിനു. ആർ.

1 min
293

കവിത :- ആൽക്കൂട്ടത്തിൽ തനിയെ.
രചന :- ബിനു. ആർ.

ചിലമ്പിട്ടാർത്തു വിതുമ്പുന്നു
ചിത്രജാലകത്തിലെ ചിന്തകൾ
കാലത്തിനുമുമ്പേ ചരിക്കാൻ
കാത്തിരുന്നവർ കടന്നുപോയി
ഗഗനചരുവിൽ,വെള്ളകീറുമുമ്പേ.

ഉള്ളൊരുക്കങ്ങൾ ചിതറിപ്പോയ്
ഉരുളുവന്നലച്ചപ്പോൾ, സാന്ത്വനം
ആരോടുചോല്ലേണ്ടു, സന്ധ്യതൻ
കഠിനമാം നിറഭേദരാശികളിൽ.

ആരുംവന്നോന്നുമേചൊല്ലുവാ -
നില്ലാതെയാൾക്കൂട്ടത്തിൽ
തനിച്ചാകവെ,വിതുമ്പുന്നുയെൻ
മനം മറ്റൊരു ആലംബമില്ലാതെ.

കാരിരുമ്പിൻ മുള്ളാണികൾ കാലിൽ
തുളച്ചുകയറും പോലെ കുത്തി-
ക്കയറുന്നു നോവിൻ തുരുമ്പുകൾ,
എല്ലാം ചിതറിത്തെറിച്ചുപോയ്‌
ഉരുളുകളായ് കലങ്ങിമറിഞ്ഞു
ദുർബലമാംവേരുകൾക്കിടയിലൂടെ.
              - ബിനു. ആർ-


Rate this content
Log in

Similar malayalam poem from Abstract