കവിത :- ബാല്യം.ബിനു:R
കവിത :- ബാല്യം.ബിനു:R
പൊട്ടിയ സ്ലേറ്റിന്റെ മൂല്യ --
മോർത്തുഞാൻ ചോക്കാൽ
വരഞ്ഞപല ചിത്രങ്ങൾ അമ്മയിൽ അച്ഛനിൽ നെടുവീർപ്പായ്
വിരിഞ്ഞൊരു കാലം
എന്നിൽവിരിഞ്ഞപുഞ്ചിരി
കൊഞ്ചലുകൾ...
മരത്തിൽ തീർത്ത, ചുറ്റാണിവെച്ച
പൊട്ടിയസ്‌ളേറ്റിൽ എന്റെ ബാല്യം
പൊട്ടിയൊരു മരപ്പാവയായി തീർന്നീടവേ,
ഒറ്റക്കൊരു ബെഞ്ചിൽ ആരാനും
കൂട്ടില്ലാതെയിരുന്നൊരു കാലം
എൻ നെഞ്ചിലിപ്പോഴും ഗദ്ഗദ
കുറുകലുകൾ നിറയ്ക്കുന്നൂ..
പൊട്ടിത്തകർന്നൊരു ബാല്യത്തിൻമാല്യം
ഉണങ്ങിചുളുങ്ങി ചിരിക്കുന്നുണ്ടിപ്പോഴും
എൻ മനസ്സിലും ഭയപ്പെടുത്തുമാ
കനവുകളിലും, ഒറ്റക്കിരുന്നു മരച്ചുപോയ
ആടുന്നബെഞ്ചിന്റെമരയാണി ശബ്ദത്തിലും...
കുസൃതിക്കുരുന്നുകൾ വന്നെന്നെ തള്ളിയിട്ടുമുട്ടുപൊട്ടിച്ചിരുന്നാർത്തു
ചിരിക്കേ പൊട്ടിത്തകർന്നു
പോയെങ്കിലും എന്റെ ബാല്യം,
കണ്ണുനീരിൻനിറവിൽഒഴുകി
പോയെന്നെഞ്ചകം
ഓർത്തുപോകുന്നു ഞാൻ..
ഓർമ്മതൻ ബാല്യത്തിലിപ്പോഴും
കേഴുന്നുണ്ട് എൻചിതറിത്തെറിച്ചു
പോയ ബാല്യത്തിൻ നിശബ്ദസങ്കടം,
കളികളും ചിരികളും പകർന്നാടുവാൻ
ആരുമില്ലാത്തഒറ്റപ്പെടലിന്റെ
തണുത്തനിസ്വനം വിദ്യാലയത്തിന്റെ നാലുചുമരുകൾക്കുള്ളിൽ ഇപ്പോഴും പതുങ്ങിയിരിപ്പുണ്ടാകും..
മഷിത്തണ്ടിനാൽമായ്ച്ചും
വീണ്ടുമെഴുതിയും വക്കുമുറിഞ്ഞ സ്ലേറ്റിനുള്ളിൽ നിറയുംഅക്ഷരങ്ങളിൽ, ഇന്നും ഓർമ്മകളായ്തെളിയുന്നുണ്ട് ഒറ്റപ്പെടലിന്റെ വേദന..
പതിയെപ്പതിയെ വടിവൊത്തക്ഷരങ്ങൾ
ഇരട്ടവരികളിലും നാല്വരികളിലും
നിറയവേ, കാലം മുമ്പോട്ടോടിമറഞ്ഞു....
ഇന്നത്തെ വാല്യമില്ലാത്ത ബാല്യം
നിന്നൊന്നുതിരിഞ്ഞപ്പോൾ വന്നെത്തീ എല്ലാകൈയിലും ഇലക്ട്രോണിക്‌സ്
കുത്തും കോമകളും,ഐ പാടും.. ഇല്ലായ്മയായിപ്പോകുന്നൂ
കൂട്ടുകൂടലുകളും ഓടിതൊട്ടുകളികളും
ക്ലാസ്സുമുറികളിലെ മനംമയക്കും ഏകാന്തതകളും...