കറുകയും കരിനൊച്ചിയും
കറുകയും കരിനൊച്ചിയും


മഴയേറ്റ് ,വെയിലേറ്റു
കതിരറ്റ് വീണൊരാ-
കരിനൊച്ചി കറുകതൻ
നെറുകയിൽ വീണു ചൊല്ലി..
“കതിരോന്റെ കനിവെന്റെ
മുകുളങ്ങൾ തലോടി –
പ്രിയമാർന്ന ദലപടലങ്ങളിൽ
എന്റെ ഇതളുകൾ വിരിഞ്ഞു”..
വെയിലേറ്റു വാടി, തല ഒന്നു
ചായച്ചു മയക്കത്തിൽ
നിന്നും ഉണർന്നൊരാ കറുക
മുഖമൊന്നു ഉയർത്തി നോക്കി
“കരയുന്നതെന്തിന്, കരിനൊച്ചി പൂവേ
നീ വിടർന്ന നിമിഷം
എനിക്കൊരു കുടന്ന സന്തോഷം .
ഞാനും, നീയും
കാറ്റിൽ ചിരിച്ചാടി ഉലഞ്ഞു
വളർന്നു..
മാനം നമ്മെ വിളിച്ചു
കറയറ്റ സ്നേഹം പാടി കൊച്ചു
കുരുവികൾ പറന്നു വന്നു..
കാലം കുഞ്ഞ് പൂമ്പാറ്റ പോൽ
പറന്നെൻങ്ങോപോയി .. “
കറുകതൻ സ്നേഹം ഏറ്റു വാങ്ങി
കരിനൊച്ചി പൂവ് ചിരിച്ചു ....
ഒരു ശീത കാറ്റവരെ തലോടി
കരിനൊച്ചി കറുകതൻ മടിയിൽ
മയങ്ങി ..