കവിത :-ഉത്സവം.രചന :- ബിനു.R
കവിത :-ഉത്സവം.രചന :- ബിനു.R
പൊന്നിൻ ചിങ്ങം വന്നല്ലോ!
അത്തം വന്നുപിറന്നല്ലോ!
തൃക്കാക്കരയപ്പനുത്സവമാണല്ലോ!
മണ്ണിൽ മനിതനിൽ നിറവുയർന്നല്ലോ!
പൂവാടിയിൽ പൂക്കൾ നിരന്നല്ലോ!
ചെത്തിയും ചെമ്പരത്തിയും വിരിഞ്ഞല്ലോ!
തുമ്പയും മൂക്കുറ്റിയും മുറ്റത്താകെയും നിറഞ്ഞല്ലോ!
തുളസിയാകെയും കതിരിട്ടല്ലോ!
അതിരിലെല്ലാം വേലിപ്പരുത്തികൾ പൂത്തല്ലൊ!
കോളാമ്പികളെല്ലാം മഞ്ഞനിറമാണ്ടല്ലോ!
കാക്കപ്പൂവും കൊങ്ങിണിയും തലയാട്ടുന്നുണ്ടല്ലോ!
അത്തം പത്തിനു പൊന്നോണം!