STORYMIRROR

Binu R

Abstract

4  

Binu R

Abstract

കവിത :മൂവന്തി.രചന :ബിനു. ആർ.

കവിത :മൂവന്തി.രചന :ബിനു. ആർ.

1 min
362

അകലങ്ങളിൽ മൂവന്തിതൻ

ചന്തം കാൺകേ,

പ്രഭാകരൻ തേജ്ജസ്സുയർന്ന

പ്രഭയെല്ലാമൊതുക്കി

യാത്രയ്ക്കായ്പടിഞ്ഞാറൻ കടവിൽ

കുളിയ്ക്കാനിറങ്ങി.


പകൽ പക്ഷികൾ ചേക്കേറാൻ

ദൂരം താണ്ടി പറന്നകലവേ,

രാത്രീഞ്ചരങ്ങൾ വലിയ

വിശറികൾ വീശിപഴക്കൂടകൾ

തേടി പറന്നുതുടങ്ങി.


സുന്ദരിയാം മൂവന്തിയെ

കണ്ടതിൻപിറകേ

വന്നെത്തി കളിവള്ളം പോൽ

ശശിന്ദ്രനും പൂത്തിറങ്ങിയ

ആയിരം കാന്താരിക്കൂട്ടങ്ങളും

തുറിച്ചുനോക്കും കൂട്ടാളികളും

കരിമേഘത്തുണ്ടുകളും!



Rate this content
Log in

Similar malayalam poem from Abstract