Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!
Unlock solutions to your love life challenges, from choosing the right partner to navigating deception and loneliness, with the book "Lust Love & Liberation ". Click here to get your copy!

Binu R

Abstract

4.5  

Binu R

Abstract

വിഷു

വിഷു

1 min
301


മഞ്ഞക്കിളികൾ പാടുന്നുണ്ട് 

കനവുകളിൽനിന്നു മഴനൂലുകൾ 

ഭൂമിയിൽ വീഴുവാൻ, കണിക്കൊന്നയിൽ 

മഞ്ഞണിപ്പൂക്കൾ വിടരുവാൻ.. !


മഞ്ഞ പട്ടാംബരം ചുറ്റുവാൻ കണ്ണൻ 

കണ്ണിമയോലും കാത്തിരിപ്പുണ്ടിവിടെ 

കാത്തു കാത്തങ്ങിരിക്കാം നമ്മുക്കും,

വിഷു വരുന്നതും കാത്ത്,കണികണ്ടുണരുവാൻ..!


ഈ മഹാമാരി വന്നുനിറഞ്ഞുനിന്ന

രാവുകളിൽ, പകൽ പോലും നിർനിമേഷയായ് 

കനച്ചുകിടന്ന തലേദിവസങ്ങൾ കണ്ടൂവെങ്കിലും, കാത്തിരിക്കുന്നൂ നമ്മൾ 

വിഷുപ്പുലർച്ചക്കായ്, കണികാണുവാനായ്.. !


കൊന്നപ്പൂക്കൾ കൊഴിഞ്ഞുപോയെങ്കിലും 

മനസ്സിലൊരായിരം കൊന്നതൻ മഞ്ഞനിറം 

ഐശ്വര്യത്തിൻ പൂങ്കാവനമായ്നിറയ്ക്കുവാൻ  

കണികാണുന്നതിനായ് കാത്തിരിക്കുന്നൂ 

നമ്മൾ....... ഇഷ്ടതോഴർ... !

  


Rate this content
Log in

Similar malayalam poem from Abstract