ചിതയിലൊടുങ്ങാത്ത സത്യം.ബിനുR
ചിതയിലൊടുങ്ങാത്ത സത്യം.ബിനുR
ജന്മജന്മാന്തരങ്ങളായ് നമ്മുടെയുള്ളിൽ
ജന്മപുണ്യമായ് തെളിയുന്നുണ്ടൊരു സത്യം
തിരകൾ മാറിവരുമ്പോലെ, ജന്മങ്ങൾ
തിരിഞ്ഞും മറിഞ്ഞും ആർത്തലച്ചുവരുന്നു!
കാലങ്ങൾ നിവർന്നുനിന്നു ചിരിക്കുന്നു
കഴിഞ്ഞതെല്ലാമോർമ്മിപ്പിച്ചുകൊണ്ട്
ചില ജന്മങ്ങൾ നിഷ്ഫലമെന്നോർമ്മിപ്പിച്ചുകൊണ്ട്
ചിലതുകളെല്ലാം മനപ്പൂർവ്വം മറന്നുകൊണ്ട്!
ആയൂസിന്നറ്റമായിടുമ്പോൾ,നിവൃത്തികൾ
അമരത്തിൽ നിവൃത്തികേടുകളാകവേ,
മനമെല്ലാം ചിന്തകളില്ലാതെ തരിച്ചിരിക്കവേ
മരണം വന്നുല്ലാസങ്ങൾ പറഞ്ഞീടുന്നു!
നന്മകളെല്ലാം പലതിലും പരിഭവങ്ങളാകവേ
നന്മതെറ്റിയകാര്യങ്ങൾ പുലഭ്യങ്ങളകാവേ
ചിതയിലൊടുങ്ങിയാലും തെളിഞ്ഞുനിൽക്കും
ചിതലുകൾ പോൽ പരമമായ സത്യം...!
